ഇതൊരു കപ്പ് ഒഴിച്ച് കൊടുത്താൽ മതി.. ഏത് കായ്ക്കാത്ത പ്ലാവും ഇനി കായ്ക്കും; ചത്ത ചെടികള്‍ വരെ കുലകുത്തി കായ്ക്കാൻ.!! | Organic Fertilizer For Plants

Organic Fertilizer For Plants : വീട്ടിൽ പച്ചക്കറി തോട്ടവും പൂന്തോട്ടവും വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ പല പ്പോഴും ചെടികൾ നട്ടുപിടിപ്പിച്ചാലും അവയിൽ ആവശ്യത്തിന് കായ്ഫലങ്ങൾ ഉണ്ടാകാറില്ല എന്നതാണ് സത്യം. അതിനായി രാസവള പ്രയോഗം നടത്താനും മിക്ക ആളുകൾക്കും താൽപര്യമില്ല. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ചില ജൈവവള പ്രയോഗങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ചെടികളുടെ കൃത്യമായ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒരു വളക്കൂട്ടാണ് പിണ്ണാക്കുകളുടെ കൂട്ട്. അതായത് വേപ്പില പിണ്ണാക്ക് പോലുള്ള എല്ലാ പിണ്ണാക്കുകളും സമാസമം ചേർത്ത് ഉണ്ടാക്കുന്ന ഈ മിശ്രിതത്തിൽ ഇരട്ടിയിലധികം വെള്ളമൊഴിച്ചാണ് ചെടികൾക്ക് ഒഴിച്ചുകൊടുക്കേണ്ടത്. അതുപോലെ ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്നതും മിന്നൽ വേഗത്തിൽ ഫലം ലഭിക്കുന്നതുമായ ഒരു വളക്കൂട്ടാണ് പഞ്ചഗവ്യം. ചാണകം, ഗോമൂത്രം, പാൽ, നെയ്യ്,തൈര് എന്നിങ്ങനെ എല്ലാവിധ വസ്തുക്കളുടെയും ഒരു സമ്മിശ്ര രൂപമാണ് ഈ ഒരു വളക്കൂട്ട്.

അതുപോലെ രാസവളങ്ങളിൽ ഉപയോഗിക്കുന്ന സ്യൂഡോമോണാസിന് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരു ജൈവവളമാണ് ജീവാമൃതം. ഇത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ചാണകം, ഗോമൂത്രം, പയറുപൊടി, നെയ്യ്, ജൈവ മണ്ണ് എന്നിവയെല്ലാമാണ്. ഒരു ജൈവ ടോണിക്ക് എന്ന രീതിയിൽ ആഴ്ചയിൽ ഒരിക്കൽ ഈ ഒരു വളപ്രയോഗം ചെടികളിൽ നടത്തുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇതേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വളക്കൂട്ടാണ് വൃക്ഷായുർവേദം. 12 തരം സസ്യങ്ങളുടെ സത്ത് കൂട്ടി ഉണ്ടാക്കുന്നതാണ് വൃക്ഷായുർവേദം.

അതുപോലെ ചെടികളിൽ ഉപയോഗിക്കാവുന്ന മറ്റൊരു വളക്കൂട്ടാണ് കോഴിമുട്ടയും നാരങ്ങാനീരും ചേർത്തുണ്ടാക്കുന്ന ഒരു പ്രത്യേക മിശ്രിതം. ഇതുണ്ടാക്കാനായി 20 ചെറുനാരങ്ങയുടെ നീര് 6നാടൻ കോഴിമുട്ട എന്നിവയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നതാണ്. ഇത് പത്ത് ദിവസം വെച്ച് അതിനു ശേഷം ശർക്കര കൂടി ഇട്ട് വീണ്ടും ഒരു പത്ത് ദിവസം കൂടി ഇട്ടു വച്ച ശേഷമാണ് ഉപയോഗിക്കുന്നത്.എഗ് അമിനോ ആസിഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കൂടുതൽ വളപ്രയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Organic Fertilizer For Plants Credit : KRISHI MITHRA TV

You might also like