ഇങ്ങനെ നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ലാ.. സ്വാദറിഞ്ഞാൽ വിടില്ല.!!

ഇങ്ങനെ നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ലാ….കുട്ടികൾ സ്കൂൾ കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തുമ്പോൾ അതിഥികൾക്കുവേണ്ടിയും വൈകുന്നേരങ്ങളിൽ കഴിക്കാൻ പറ്റിയ വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ചെറിയ വിഭവമാണ് ഇവിടെ തയ്യാറാക്കുന്നത്. തയ്യാറാക്കുന്ന വിധം നോക്കിയാല്ലോ….ആദ്യം തന്നെ ഒരു മിക്സി ജാർ എടുക്കുക അതിലേക്ക് നാല് പച്ചമുളക് ഒരു കഷ്ണം ഇഞ്ചി കറിവേപ്പില

കാൽ ടീസ്പൂൺ പെരും ജീരകം ചേർത്ത് നന്നായി ചതച്ചെടുക്കുക. അതിനു ശേഷം മൂന്ന് വലിയ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് അതിലേക്ക് ചതച്ചു വെച്ച മസാല സവാളയിലേക്ക് ചേർത്ത് ആവിശ്വത്തിന് ഉപ്പും ചേർത്ത് ചപ്പാത്തി കോലുകൊണ്ട് നന്നായി ഇടിച്ചു യോജിപ്പിക്കുക. സാവാളയിലെ മുഴുവൻ വെള്ളം പുറത്തു വന്നു നന്നായി യോജിക്കാന്നാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നിട് യോജിപ്പിച്ച് വെച്ച മസാലയിലേക്ക്

കാൽ കപ്പ് കടലമാവ് കാൽ കപ്പ് മൈദ ഒരു ടേബിൾ സ്പൂൺ നിറയെ അരിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ മുളകുപ്പൊടി കാൽ ടീസ്പൂൺ കായംപ്പൊടി കാൽ ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഒരു തവണക്കൂടി നന്നായി യോജിപ്പിക്കണം. തീരേ വെള്ളം ചേർക്കാതെ വേണം കുഴച്ചെടുക്കാൻ. അടുപ്പത്ത് ഒരു പാൻ വെച്ച് ആവിശ്വത്തിന് എണ്ണയൊഴിച്ച് പാൻ നന്നായി ചൂടാക്കുക. അതിനു ശേഷം എണ്ണയിലേക്ക്

ഓരോ ടീസ്പൂൺ വീതം മാവ് എണ്ണയിക്ക് ഇട്ടുകൊടുക്കുക മീഡിയം തീയിൽ വേണം വേവിക്കാൻ ഒരു ഭാഗം മൊരിഞ്ഞ് കഴിയുമ്പോൾ മറുഭാഗം മെരിയിപ്പിച്ചെടുക്കുക. തയ്യാറാക്കി കഴിഞ്ഞാൽ ചായയുടെ കൂടെ രുചിയേറിയ സ്നാക്ക് അതിഥികൾക്കോ സ്ക്കൂൾ കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികൾക്കും കൊടുക്കാം. ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണാം.Video credits: Sruthis kitchen.

You might also like