റീൽസിൽ വീണ്ടും തരംഗം സൃഷ്‌ടിക്കാൻ നിത്യയും മകളും

സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരുള്ള താരമാണ് നിത്യദാസ്. മലയാളസിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾക്ക് ജീവൻ നൽകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൈകാര്യം ചെയ്ത കഥാപാത്രങ്ങളെല്ലാം ഇന്നും മലയാളികൾ നെഞ്ചോടു ചേർക്കുന്നവ തന്നെയാണ്. എന്നാൽ വളരെ കാലങ്ങളായി സിനിമ മേഖലയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും ഈ മേഖലകളിൽ സജീവമാകാനൊരുങ്ങുകയാണ്.

ഇതിൻറെ ഭാഗമായി തമിഴിലെ പല സീരിയലുകളിലും ഇപ്പോൾ താരം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിത്യ യോടൊപ്പം മകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടയായി അമ്മയും മകളും ചേർന്ന് പങ്കുവയ്ക്കുന്ന റിലീസുകൾക്ക് ഒക്കെയും വളരെ വലിയ പ്രതികരണം തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്.

വളരെ നാളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാകുന്നതുകൊണ്ടുതന്നെ താരത്തിന് വലിയ ജനപ്രീതി തന്നെയാണ് മലയാളികളടക്കമുള്ള അവരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. തമിഴിൽ താരം അഭിനയിക്കുന്ന മിനിസ്ക്രീൻ പരമ്പരകൾ എല്ലാം റേറ്റിംഗ് മുൻപിൽ തന്നെയാണ് ഉള്ളത്. അതുകൊണ്ടു തന്നെ മലയാള സിനിമയിൽ മികച്ച അവസരം ലഭിച്ചാൽ വീണ്ടും തിരികെ എത്താനുള്ള ഒരുക്കവും നിത്യ നടത്തുന്നുണ്ട്.

കഴിഞ്ഞദിവസം ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ടമാർ പടാർ വേദിയിലും നിത്യവും മകളും സജീവസാന്നിധ്യമായി എത്തിയിരുന്നു. ഇരുവരുടെ നൃത്തവും വർത്തമാനവും ഒക്കെ സോഷ്യൽ മീഡിയ ആഘോഷപൂർവ്വം ആണ് കൊണ്ടാടിയത്. അതിനുശേഷം ഇപ്പോൾ നിത്യയും മകളും ചേർന്ന് ചെയ്തിരിക്കുന്ന അടുത്ത റീൽസും കുറഞ്ഞ സമയം കൊണ്ട് ആരാധകരെ നേടിയെടുത്തിരിക്കുകയാണ്. വളരെയധികം ഐക്യത്തോടെ കൂടി ഉള്ള ഇരുവരുടെയും നൃത്തത്തിന് മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

Rate this post
You might also like