എല്ലാ ഡാൻസിനുമൊടുവിൽ ഒരു വീഴ്ച നിർബന്ധം…..നിത്യയ്ക്കും നൈനയ്ക്കും പ്രേക്ഷകരുടെ വക ട്രോളും

മലയാളികൾക്കു ഏറെ പ്രിയങ്കരിയാണ് നടി നിത്യാ ദാസ്. ഈ പറക്കും തളിക എന്ന ഒരൊറ്റ ചിത്രം മതി നിത്യ ദാസ് എന്ന നേടിയ മലയാളികൾക്കു പരിചയപ്പെടുത്താൻ. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നിത്യ തന്റെ വേറിട്ട നൃത്തചുവടുകളിലൂടെയും പ്രേക്ഷകഹൃദയം കവർന്നിരുന്നു. ഒരിടയ്ക്ക് സിനിമയിൽ നിന്നും നിത്യ അപ്രത്യക്ഷയായെങ്കിലും ടെലിവിഷനിലൂടെ താരം തിരിച്ചുവരികയായിരുന്നു. സോഷ്യൽ മീഡിയ ആരാധകർക്ക് ഇപ്പോൾ ഏറെ പ്രിയങ്കരിയാണ് താരം. നിത്യാ ദാസും മകൾ നൈനയും

ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന റീലുകളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. കാഴ്ചയിൽ ഇരുവരും ഒരേപോലെയാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റാ റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മകൾ നൈനയ്‌ക്കൊപ്പം ചുവടുകൾ വെക്കുന്ന നിത്യ ഏറെ സന്തോഷവതിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമ്മന്റ്. നഖില നഖില എന്ന് തുടങ്ങുന്ന

തെലുങ്ക് ഗാനത്തിനൊപ്പമാണ് അമ്മയുടെയും മകളുടെയും ഡാൻസ്. അമ്മയും മകളുമാണെന്നു തോന്നുന്നേയില്ല, നിങ്ങൾ സഹോദരിമാരെപ്പോലെയുണ്ടല്ലോ എന്നും കമ്മന്റുണ്ട്. ഡാന്സിനൊടുവിൽ വീഴാൻ പോകുന്നതിനെപ്പറ്റിയും അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. റീലിനു താഴെ സെലിബ്രെറ്റികളും കമ്മന്റുകളുമായെത്തിയിട്ടുണ്ട്. നിത്യയും നൈനയും ഇതിനകം തന്നെ ഒട്ടേറെ ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്തുകൊണ്ടാണ് എല്ലാ ഡാന്സിന്റെയും ഒടുവിൽ ഒരു വീഴ്ചയെന്നാണ് ആരാധകരിൽ

ചിലർ ചോദിക്കുന്നത്. 2007 ലായിരുന്നു നിത്യാ ദാസിന്റെ വിവാഹം. എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ജംവാൾ ആണ് താരത്തിന്റെ നല്ല പാതി. പ്രേക്ഷകർ നിത്യ ദാസിന്റെ തിരിച്ചു വരവിൽ ഏറെ പ്രതീക്ഷയിലാണ്. സ്റ്റാർ മാജിക് ഷോയിലും മറ്റും താരത്തെ കാണുമ്പോൾ പ്രേക്ഷകർക്ക് ഏറെ സന്തോഷമാണ്. താരം സിനിമയിലേക്ക് തിരിച്ചുവരണമെന്ന് അഭ്യർത്ഥനകളും ഏറെയാണ്. ഒപ്പം മകൾ നൈനയെയും സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നതായി പ്രേക്ഷകർ പറയാറുണ്ട്.

You might also like