നിങ്ങൾ എന്തിന് എന്റെ ഡാൻസിനെ മോശമായി ചിത്രീകരിക്കുന്നു നിങ്ങൾക്ക് സന്തോഷം നൽകുന്ന എങ്കിൽ എനിക്കതിൽ കുഴപ്പമില്ല മോശം കമന്റ് ഇടുന്നവർക്ക് ചുട്ട മറുപടിയുമായി നിത്യാദാസ്..മോശം കമന്റ് ഇടുന്നവർക്ക് ചുട്ട മറുപടിയുമായി നിത്യാദാസ്..

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി എത്തിയ താരമാണ് നിത്യാദാസ്. പിന്നീട് നിഷ്കളങ്ക ചിരിയും തനി നാടൻ അഭിനയവും മൂലം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി നിത്യ മാറി. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും സജീവസാന്നിധ്യം ആയിരിക്കുകയാണ്. മകള്‍ നൈനയ്ക്ക് ഒപ്പമുള്ള ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെയാണ് നിത്യ സോഷ്യല്‍ മീഡിയിൽ

സജീവമാകുന്നത്. ആദ്യം ഡാൻസ് വീഡിയോയിൽ എത്തിയ സമയത്ത് ഇവർ അമ്മയും മകളുമാണോ അതോ ചേച്ചിയും അനിയത്തിയുമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്. പിന്നീട് മക്കളാണെന്ന് അറിഞ്ഞപ്പോൾ നിത്യയ്ക്ക് അന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മകൾ മാത്രമാണ് വളരുന്നതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വീഡിയോകളേക്കുറിച്ചും സോഷ്യല്‍ മീഡിയയയിൽ സജീവമായതിനെക്കുറിച്ചും

ആരാധകർക്കിടയിലെ മോശം കമന്റുകളെ പറ്റിയും എല്ലാം മനസ് തുറക്കുകയാണ് നിത്യ ദാസ്. മനോരമ ഓണ്‍ലൈലിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ദാസ് ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. മകൾ നൈനയാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാനുള്ള പ്രധാന കാരണമെന്നാണ് നിത്യ ദാസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലായിരുന്ന തന്നെ സോഷ്യൽ മീഡിയ പഠിപ്പിച്ച് തന്നത് തന്നെ മകൾ നൈന ആണ്. ഇത്രയും നാള്‍ എനിക്ക് ഇന്‍സ്റ്റാഗ്രാമിനെപ്പറ്റി

വലിയ ധാരണ ഇല്ലായിരുന്നുവെന്നും മകൾ നൈനയാണ് അതെല്ലാം പഠിപ്പിച്ച് തന്നത് എന്നും താരം വ്യക്തമാക്കുന്നുണ്ട്. നൈനയ്ക്ക് നൃത്തത്തില്‍ വലിയ താല്പര്യമാണ്. അവള്‍ ഇന്‍സ്റ്റാഗ്രാം റീല്‍ വിഡിയോകള്‍ ചെയ്യാൻ തുടങ്ങിയപ്പോഴാണ് എനിക്കും അവളുടെ കൂടെ ഡാൻസ് ചെയ്യാനും വിഡിയോകള്‍ പോസ്റ്റ് ചെയ്യാനും തോന്നി തുടങ്ങിയത് എന്നാണ് നിത്യ പറയുന്നത്. ഞാൻ എന്റെ ചെറിയ സന്തോഷങ്ങൾ പങ്കുവയ്ക്കാനാണ് വീഡിയോ ഇടുന്നത്. നിങ്ങളെന്തിന് അത് മോശമായി ചിത്രീകരിക്കുന്നു. മോശമായി പ്രചരിപ്പിക്കുന്നത് നിങ്ങൾക്ക് സന്തോഷം നല്‍കുമെങ്കില്‍ അത് തുടരട്ടെയെന്നും എനിക്കു കുഴപ്പമില്ലെന്നുമാണ് നിത്യ മറുപടി നൽകിയിരിക്കുന്നത്.

You might also like