ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ നിരഞ്ജൻ നായർ. നിഷ്കളങ്കമായ മുഖഭാവവും മികവാർന്ന അഭിനയശൈലിയുമെല്ലാം താരത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാക്കി. സ്വന്തമായി യൂടൂബ് ചാനലുള്ള താരം ഭാര്യ ഗോപികയുമൊത്തുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞയിടെയാണ് നിരഞ്ജനും ഭാര്യ ഗോപികക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോൾ തങ്ങളുടെ ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് ഇരുവരും. ഒരു
കുഞ്ഞിനെ അതിന്റെ അമ്മ പത്തുമാസം ഉദരത്തിൽ കൊണ്ടുനടക്കുമ്പോൾ അവൾ അനുഭവിക്കുന്ന ടെൻഷനും മറ്റും എത്രത്തോളമാണോ അങ്ങനെയൊന്ന് കുഞ്ഞിന്റെ അച്ഛനിലും ഉണ്ടാകുമെന്നാണ് നിരഞ്ജൻ പറയുന്നത്. വിവാഹശേഷം ഹണിമൂണിന് പോകുന്നതിനു പകരം ഞങ്ങളുടെ യാത്ര ഹോസ്പിറ്റലിലേക്കായിരുന്നുവെന്നാണ് ഗോപിക പറയുന്നത്. പി സി ഓ ഡി എന്ന അവസ്ഥയാണെന്നറിഞ്ഞതോടെ അതിനുള്ള ചികിത്സകളായിരുന്നു പിന്നീട്. അതിനിടയിൽ കോവിഡ്
ബാധിച്ചു. മൊത്തത്തിൽ തകർന്നുപോയ ഒരവസ്ഥ ഉണ്ടായിരുന്നു. ഹോർമോൺ ചികിത്സയുടെ ഭാഗമായുണ്ടായ ശാരീരികമായ പ്രശ്നങ്ങൾക്കൊപ്പം മാനസികമായ തളർച്ചയും ഏറെ ബാധിച്ചു. ഒടുവിൽ ഇനി ഒന്നും വേണ്ട, എല്ലാം നിർത്താം എന്നുവരെ ചിന്തിച്ചു. പിന്നീട് ദൈവദൂതനെപ്പോലെ ഒരു സുഹൃത്ത് കടന്നവന്നു. അയാൾ പറഞ്ഞതനുസരിച്ച് നടത്തിയ ചികിത്സയാണ് തുണയായത്. ചികിത്സ ആരംഭിക്കാം, പക്ഷേ അതിന്റെ ഫലം കാണാൻ കുറച്ച് സമയമെടുക്കുമെന്നായിരുന്നു അന്ന് ഡോക്ടർ പറഞ്ഞത്.
പത്തനംതിട്ടയിലെ ആ ചികിത്സ നിർണ്ണായകമായി. ശരീരത്തെ ബാധിച്ച മറ്റസുഖങ്ങൾ മാറ്റിയെടുത്തതിന് ശേഷം നിശ്ചിതചികിസയിലേക്ക് കടക്കാമെന്നായിരുന്നു അവിടെ ഡോക്ടർ പറഞ്ഞത്. ആദ്യമേ ആ ഡോക്ടറിൽ അത്ര വിശ്വാസം തോന്നിയില്ല. പിന്നെ അതും വേണ്ടെന്ന് വെക്കാമെന്ന് കരുതി. പക്ഷേ പിന്നീടാണ് ചികിത്സയുടെ യഥാർത്ഥ റിസൾട് മൊത്തത്തിൽ ഞങ്ങളെ ഞെട്ടിച്ചുതുടങ്ങിയത്. എല്ലാത്തിനുമൊടുവിൽ ഒരു ദിനം രാക്കുയിലിന്റെ സെറ്റിൽ വെച്ചാണ് ഗോപിക വിളിച്ച് ഒരു അച്ഛനാകാൻ പോകുന്നുവെന്നത് അറിയിച്ചത്.