മമ്മയുടെ മുടിയിൽ കുസൃതി കാട്ടിയും ഡാഡയക്കൊപ്പം കളിച്ചും നിലമോൾ 😍😍നില മോളുടെ ഒരു ദിവസം എങ്ങനെയാണെന്ന് അറിയേണ്ടേ !!!! വീഡിയോ കാണാം

സെലിബ്രിറ്റി താര കുടുംബങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും അവരുടെ കുഞ്ഞു വാവ നിലയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താര കുടുംബമാണ് ഇവരുടേത്. വിശേഷങ്ങൾ പങ്കു വെച്ച് എത്തുന്ന പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം എപ്പോഴും നിലാ മോളും ഉണ്ടാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ആണ് നില. പേളിയെക്കാളും ശ്രീനിഷിനെക്കാളും ആരാധകർ ഇപ്പോൾ നില ബേബിയ്ക്കാണ്.

ഇപ്പോഴിതാ നില മോൾക്കൊപ്പമുള്ള ഒരു ദിവസം എങ്ങനെയാണന്നുള്ള വീഡിയോ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് പേളിഷ്. തന്റെ യൂട്യൂബ് ചാനലിൽ കൂടെയാണ് പേളി മാണി പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പതിവുപോലെ വളരെ രസകരമായാണ് പേളിയും ശ്രീനിഷും നിലക്കൊപ്പമുള്ള തങ്ങളുടെ ഒരു ദിവസം പങ്കുവെച്ചിരിക്കുന്നത്. രാവിലെ ഉറക്കമുണർന്ന് കണ്ണ് തുറന്നു നോക്കുമ്പോൾ ഡാഡയേയും മമ്മയെയും കാണാതെ കരയുന്ന

നിലയ്ക്കരികിൽ കിടന്ന് പേളി അവളെ കൊഞ്ചിക്കുന്നതും പേളിയുടെ മുടിയിൽ പിടിച്ച് കളിയ്ക്കുന്ന നില മോളുടെ ക്യൂട്ട് സീനുകളും ഒക്കെ വീഡിയോയിൽ ഉണ്ട്. ഏറെ സന്തോഷത്തോടെയാണ് ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. നിലാ മോളുടെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു എന്നും ആരാധകർ പറയുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്തിയപ്പോഴാണ് പേളിയും ശ്രീനിഷും തമ്മിൽ പരിചയപ്പെടുന്നതും

അടുക്കുന്നതും. ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ഇരുവരും. ഇരുവരുടെയും പ്രണയം ഫേക്ക് ആണെന്ന തരത്തിലുള്ള പ്രചരണങ്ങൾ മത്സര വേളയിൽ ഉയർന്നിരുന്നെങ്കിലും എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മത്സര ശേഷം ഇരുവരും വിവാഹിതരായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന ഇരുവരുടെയും വിവാഹ വിശേഷങ്ങളും കുഞ്ഞുണ്ടായതുമെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു വയറൽ താരം തന്നെയാണ് നില ബേബി.

You might also like