പാട്ട് പാടി പേളി.. തുള്ളികളിച്ച് നില മോൾ.. ആഘോഷത്തിമർപ്പിൽ നിലമോളുടെ ജന്മദിനാഘോഷം.!!

മലയാളം സിനിമാ – ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചില താര കുടുംബങ്ങളിൽ ഒന്നാണ് പേളി മാണിയും കുടുംബവും. ഒരു അഭിനേത്രി എന്നതിലുപരി ടെലിവിഷൻ അവതാരകയായും യൂട്യൂബറായും ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാൻ പേളി മാണിക്ക് സാധിച്ചിരുന്നു. ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും തിളങ്ങിയതോടെ തന്റെ സരസമായ രീതിയിലുള്ള അവതരണവും

സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ. മാത്രമല്ല മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി പേളി എത്തിയതോടെ താരത്തിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. വിവാഹശേഷവും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവർക്കും താരപരിവേഷം തന്നെയായിരുന്നു ആരാധകർ കൊടുത്തിരുന്നത്. ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി കുഞ്ഞു നിലയും കൂടി എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രിയ താര കുടുംബങ്ങളിൽ ഒന്നായി

പേർളിഷ് ദമ്പതികൾ മാറുകയായിരുന്നു. തന്റെ യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം വഴിയും കുഞ്ഞു നിളയുടെ വിശേഷങ്ങളും കുസൃതികളും പേർളി പലപ്പോഴും പങ്കുവെക്കാറുള്ളതിനാൽ നിമിഷനേരം കൊണ്ട് ഇത്തരം വീഡിയോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം നില മോളുടെ
ഒന്നാം ജന്മദിനാഘോഷത്തിന് നിരവധി ആരാധകരായിരുന്നു ആശംസകളും പ്രാർത്ഥനകളുമായും എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ, ഈയൊരു ബർത്ത് ഡേ പാർട്ടിക്കിടെ പകർത്തിയ രസകരമായ ചില

വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ബർത്ത് ഡേ പാർട്ടിയിൽ വച്ച് അമ്മയായ പേളി ഗാനമാലപിക്കുന്നതും, ശ്രീനിക്കും കുഞ്ഞിനുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതും, ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് കേക്ക് മുറിക്കുന്നതും, പാട്ടിനൊപ്പം കുഞ്ഞു നില തുള്ളി ചാടുന്നതുമുൾപ്പെട്ട ഈയൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

You might also like