കുഴക്കണ്ട, പരത്തണ്ട കുക്കർ ഉണ്ടെങ്കിൽ നൈസ് പത്തിരി ഈസിയായിട്ട് ഉണ്ടാക്കാം.!! | Nice Pathiri Easy Recipe Malayalam
Nice Pathiri Easy Recipe Malayalam : നൈസ് പത്തിരി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല അല്ലെ. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് പലർക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യവുമാണ്. പത്തിരിയുണ്ടാക്കാൻ പത്ത് പണിയാണെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. നോമ്പ് കാലങ്ങളിലാകട്ടെ മിക്ക വീടുകളിലും അധിക ദിവസവും ഉണ്ടാക്കുന്ന ഒരു വിഭവം കൂടിയാണ് പത്തിരി. നൈസ് പത്തിരി വളരെ എളുപ്പത്തിൽ കയ്യൊന്നും വേദനിക്കാത്ത രീതിയിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം
എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. നിങ്ങൾ അധികമാരും പരീക്ഷിക്കാത്ത രീതിയിലാണ് ഇവിടെ നമ്മൾ പത്തിരിയുണ്ടാക്കാൻ പോകുന്നത്. കുക്കർ ഉപയോഗിച്ച് നിങ്ങൾ പത്തിരിയുണ്ടാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ നിങ്ങൾ എന്തായാലും ഉണ്ടാക്കി നോക്കുക തന്നെ ചെയ്യും. ഇന്ന് നമുക്ക് കുക്കർ ഉപയോഗിച്ച് പത്തിരിയുണ്ടാക്കാം.
സാധാരണ നമ്മൾ പത്തിരിക്കുള്ള മാവ് വാട്ടിയെടുക്കുന്നത് വട്ടമുള്ള പത്രങ്ങളിലോ ഉരുളിയിലോ മറ്റുമാണ്. എന്നാൽ ഇവിടെ നമ്മൾ കുക്കറിനകത്താണ് പത്തിരിക്കുള്ള മാവ് ഉണ്ടാക്കിയെടുക്കുന്നത്. ഇനി മുതൽ നിങ്ങൾ കുഴക്കുകയും വേണ്ട പരത്തുകയും വേണ്ട വളരെ എളുപ്പത്തിൽ തന്നെ നല്ല നൈസ് പത്തിരി ഉണ്ടാക്കിയെടുക്കാം. നമ്മൾ ഇവിടെ ഒരു കപ്പ് പൊടികൊണ്ടാണ്
പത്തിരിയുണ്ടാക്കാൻ പോകുന്നത്. ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന തോതിലാണ് എടുക്കുന്നത്. പത്തിരിക്ക് നമ്മൾ മാവ് വാട്ടിയെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെള്ളത്തിന്റെ അളവ്. അത് കൂടിപ്പോകാനോ കുറഞ്ഞു പോകാനോ പാടില്ല. ഇനി ഈ വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.
കുക്കർ നൈസ് പത്തിരിയുടെ കൂടുതൽ വിശേഷങ്ങളറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടോളൂ…