2021 ലെ രണ്ടാമത്തെ കാർ സ്വന്തമാക്കി ധ്യാൻ ശ്രീനിവാസനും കുടുംബവും

English English Malayalam Malayalam

നടനായും സംവിധായകനായും വളരെയധികം ആരാധകരുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഒക്കെ വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും എപ്പോഴും ശ്രദ്ധ നേടാറുള്ളതുമാണ്. ഇപ്പോഴിതാ 2021 ലെ രണ്ടാമത്തെ കാർ വാങ്ങിയതിന്റെ സന്തോഷത്തിലാണ് ധ്യാനും കുടുംബവും. ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി എം ഡബ്ലിയുവിന്റെ കൂപ്പേ എസ്‌

യു വി മോഡൽ എക്സ് -6 കാർ ആണ് ധ്യാൻ പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. ബി എം ഡബ്ലിയു ഡീലർഷിപ്പായ കൊച്ചിയിലെ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ധ്യാൻ ഈ പുത്തൻ എസ്‌ യു വി കാർ സ്വന്തമാക്കിയിരിക്കുന്നത്. എക്സ് -6ന്റെ മൂന്നാം തലമുറ മോഡൽ ആണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. കുറച്ച് മാസങ്ങൾക്കു മുന്പാണ് മിനി കൂപ്പർ ആഡംബര ഹാച്ബാക്ക് അദ്ദേഹം സ്വന്തമാക്കിയത്. വളരെയധികം

സന്തോഷം നിറഞ്ഞ ഈ നിമിഷത്തിന്റ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ധ്യാനിനെയും ഭാര്യയെയും മകളെയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. വിദേശ വിപണികളിൽ ഒക്കെ പെട്രോൾ – ഡീസൽ എൻജിനുകളിൽ ഈ വാഹനം എത്തുന്നുണ്ട്, എന്നാൽ ഇന്ത്യയിൽ ഇതിന്റെ

പെട്രോൾ എൻജിൻ മാത്രമാണ് എത്തിയിട്ടുള്ളത്. 340 ബി എച്ച് പി പവറും 450 എൻ എം ടോർക്കുമേകുന്ന 3.0 ലിറ്റർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം എന്ന് പറയുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്ട്രോണിക് ഗിയർ ബോക്സാണ് ട്രാൻസ്മിഷൻ ഒരുക്കുന്നതും. 5.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും.

You might also like