പലർക്കും അറിയാത്ത പുതിയ റെസിപ്പി സംഭവം സൂപ്പർ ആണ്.!! | New Easy Recipe Malayalam

Whatsapp Stebin

New Easy Recipe Malayalam : നമ്മൾ പാചകലോകത്ത് പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. പലർക്കും അറിയാത്ത അധികമാരും പരീക്ഷണം നടത്താത്ത ഒരു പുതിയ റെസിപ്പി ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി ഒരു പാനിൽ ഒന്നരകപ്പ് വെള്ളമെടുക്കുക. ശേഷം അതിലേക്ക് അൽപ്പം ഉപ്പിട്ട് ഒരു തവി ഉപയോഗിച്ച് നല്ലപോലെ യോജിപ്പിച്ചെടുക്കുക.

ശേഷം അതിലേക്ക് അരകപ്പ് അരിപ്പൊടിയും ശേഷം ഒരുകപ്പ് ഓട്സ് വറുത്ത് തരിയില്ലാതെ പൊടിച്ചതും ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടെ കട്ടയില്ലാതെ നന്നായൊന്നു യോജിപ്പിച്ചെടുക്കാം. അൽപ്പം ലൂസ്‌ ആയിട്ടുള്ള മാവാണ് നമുക്ക് വേണ്ടത്. ഇനി നമ്മൾ തയ്യാറാക്കി വെച്ച മാവ് അടുപ്പ് കത്തിച്ച് അടുപ്പിൽ വെച്ച് കൊടുക്കണം. ശേഷം നല്ല തീയിൽ തന്നെ വച്ച് മാവ് ഇളക്കി കുറുക്കിയെടുക്കണം. നന്നായി വെള്ളം വറ്റുന്നത് വരെ നല്ല പോലെ കുറുക്കിയെടുക്കണം.

നമ്മൾ ചപ്പാത്തിക്കെല്ലാം ഉരുട്ടിയെടുക്കുന്നത് പോലെ ഉരുട്ടിയെടുക്കാൻ പറ്റുന്നത്രയാണ് മാവ് കുറുകുന്നതിന്റെ പാകം. ഈ പാകമായ മാവ് ആവശ്യത്തിന് സേവനാഴിയിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു വാഴയിലയെടുത്ത് അതിന്റെ മുകളിലായി അൽപ്പം തേങ്ങ വിതറിക്കൊടുക്കുക. ഇതിനു മുകളിലായി സേവനാഴിയിൽ നിറച്ച മാവ് പിഴിഞ്ഞ് കൊടുക്കുക.

വട്ടത്തിലാക്കി വേണം ചുറ്റിച്ചു കൊടുക്കാൻ. ഇനി വാഴയില ഇല്ല എന്നുണ്ടെങ്കിൽ ഇതുപോലെ ഇഡലിത്തട്ടിൽ പിഴിഞ്ഞ് കൊടുത്താൽ മതി. ഇനി ഒരു ചെമ്പിൽ വെള്ളം തിളപ്പിക്കാൻ വെക്കുക. ശേഷം നേരത്തെ പിഴിഞ്ഞെടുത്ത മാവെല്ലാം വാഴയിലയോടു കൂടി ആവിച്ചെമ്പിലേക്ക് വെച്ച് കൊടുക്കുക. എല്ലാം ഒറ്റ തവണയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്.ഈ പുത്തൻ റെസിപ്പി പാകം ചെയ്യുന്നതിന്റെ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത വീഡിയോ കണ്ടോളൂ…

You might also like