ചിത്രങ്ങളും വീഡിയോയും പകർത്താൻ ശ്രമിച്ചപ്പോൾ മുഖം മറക്കുന്ന നേഹ…നിർദ്ധന കുട്ടികളെ സഹായിച്ച് ഗായിക നേഹ; വൈറലായി താരത്തിൻ്റെ വീഡിയോ

സെലിബ്രിറ്റി വാർത്തകൾ പലതും ദിനം പ്രതി ഇന്ന് കാണാറുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും എല്ലാം തന്നെ ഇന്ന് വാർത്തകളിൽ സജീവമാണ്. ധാരാളം രസകരമായ നിമിഷങ്ങൾ വൈറൽ ആകാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു കാര്യമാണ് ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. ബോളിവുഡ് ഗായിക നേഹ കക്കറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. പാവപ്പെട്ട കുട്ടികൾക്ക് താരം അഞ്ഞൂറ് രൂപ

വിതരണം ചെയ്യുന്ന വീഡിയോ ആണ് തരംഗമായത്. മുംബയിൽ വെച്ചാണ് പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ഈ സംഭവം ഉണ്ടായത്. നേഹ കക്കരും സുഹൃത്തുക്കളും മുംബയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയിലാണ് ഒരു കൂട്ടം തെരുവ് കുട്ടികൾ താരത്തെ സമീപിച്ചത്.നോട്ടുകെട്ടുകൾ കയ്യിൽ പിടിച്ച് ഓരോ കുട്ടിക്കും അഞ്ഞൂറ് രൂപ വീതം നൽകി നേഹ സഹായിച്ചു. നേഹ കുട്ടികൾക്ക് നോട്ടുകൾ കൊടുക്കുന്നതിൻ്റെ വീഡിയോ ആണ് ആരോ പകർത്തി

സോഷ്യൽ മീഡിയയിൽ ഇട്ടത്. കാറിനുള്ളിൽ കൈ കടത്തി കുട്ടികൾ കൈ നീട്ടുന്നതും നേഹ പണം നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ കൂടി നിന്ന ചിലർ ചിത്രങ്ങളും വീഡിയോയും പകർത്താൻ ശ്രമിച്ചപ്പോൾ നേഹ മുഖം മറയ്ക്കുകയാണ് ചെയ്തത്. താരത്തിൻ്റെ ഈ വീഡിയോ നിസാര സമയം കൊണ്ടാണ് വൈറൽ ആയത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ ഷെയർ ചെയ്തത്. സിനിമാ ലോകത്തിനകത്തും പുറത്തുമായി പല വ്യക്തികളും

നേഹയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചു. പലരും നേഹയെ പ്രശംസിച്ച് പോസ്റ്റുകൾ ഇട്ട് രംഗത്ത് എത്തിയിട്ടുണ്ട്. മുൻപ് സമാന പ്രവർത്തികൾ താരത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. തെരുവ് കച്ചവടം ചെയ്യുന്ന കുട്ടികൾക്കും നേഹ ഇതുപോലെ മുൻപൊരിക്കൽ സഹായം ചെയ്തിരുന്നു. അന്നും ജനങ്ങൾ ആ വീഡിയോ ഏറ്റെടുത്ത് താരത്തെ അഭിനന്ദിച്ചിരുന്നു.

You might also like