രാജു വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ പറ്റുമോ? ആരാധകരെ ഞെട്ടിച്ച് 83 കാണാൻ പ്രിത്വിക്കൊപ്പം നസ്രിയയും.

ബോളിവുഡ് ഹരമായ രൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രമാണ് 83 . ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം കപിൽ ദേവായാണ് രൺവീർ വേഷമിടുന്നത്. ചിത്രം റിലീസായ ഉടനെ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തിലെ താരങ്ങൾക്ക് വേണ്ടി കൊച്ചിയിൽ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു.നസ്രിയ, വിജയ് ബാബു, അമൽ പോൾ, സാനിയ അയ്യപ്പൻ, സംയുക്ത മേനോൻ തുടങ്ങിയവരെല്ലാം ഷോ കാണാൻ എത്തിയിരുന്നു.

വളരെ മികച്ച ഒരു സിനിമയെന്നായിരുന്നു പ്രിത്വിരാജിന്റെ റിവ്യൂ. മികച്ചൊരു കലാസൃഷ്ടി എന്നതിനപ്പുറം ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമാകും ഈ സിനിമയെന്നായിരുന്നു മാധ്യമങ്ങളോട് പ്രിത്വിയുടെ പ്രതികരണം. ഇന്ത്യൻ മണ്ണിൽ ക്രിക്കറ്റിനെ എത്തിച്ച 1983 ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് 83 . കപിലിന്റെ ഭാര്യാവേഷത്തിൽ ദീപിക പദുകോണാണ്

എത്തുന്നത്. അന്നത്തെ പ്രധാന ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാണി, റോജർ ബിന്നി, കീർത്തി ആസാദ്, മദൻലാൽ തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. മലയാളത്തിൽ പ്രിത്വി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ വരവിനായി പ്രിത്വി ഫാൻസ്‌ കാത്തിരുന്നത്. പൃഥ്വിരാജ് വിളിച്ചതനുസരിച്ച് നസ്രിയയും ഷോ കാണാൻ എത്തിയിരുന്നു. സിനിമ കണ്ട് പുറത്തിറങ്ങിയ പ്രിത്വിയും

നസ്രിയയും തമ്മിൽ നർമ്മം പങ്കിടുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുകാണുന്നത്. പ്രിത്വിയ്‌ക്കൊപ്പം ബിഗ്‌സ്‌ക്രീനിലെത്തിയപ്പോൾ, വൻ കയ്യടിയാണ് നസ്‌റിയയ്ക്ക് ലഭിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ മലയാളത്തിൽ എത്തിക്കുന്നത് എന്നറിഞ്ഞപ്പോൾ മുതൽ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയർന്നിരുന്നു.

You might also like