എന്റെ കുഞ്ഞിക്ക് പിറന്നാൾ ആശംസകൾ… സ്നേഹം കൊണ്ട് മൂടി ദുൽഖറും പൃഥ്വിരാജും….

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ പ്രിയമുള്ള താരമാണ് നസ്രിയ നസീം. കുഞ്ഞുനാൾ മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ താരം മലയാളികളുടെ മാത്രമല്ല തമിഴകത്തിന്റെയും സ്വന്തമാണ്. ഇന്ന് താരത്തിന്റെ 27 പിറന്നാൾ ആയിരുന്നു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം നേരം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നസ്രിയ

വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഇടവേള എടുക്കുകയായിരുന്നു. താരങ്ങൾക്കിടയിൽ സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന നസ്രിയ ദുൽഖർ സൽമാൻ പൃഥ്വിരാജ് തുടങ്ങി സൂപ്പർസ്റ്റാറുകൾക്കൊപ്പം വലിയ സൗഹൃദം ആണ് നസ്റിയയ്ക്ക് ഉള്ളത്. കുഞ്ഞി പെങ്ങളാണ് നസ്രിയ ഞങ്ങൾക്ക് എന്ന് പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുണ്ട്താരത്തിന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

എന്റെ കുഞ്ഞിക്ക് ഏറ്റവും നല്ല പിറന്നാൾ ആവട്ടെ എന്നാണ് നടൻ ദുൽഖർ സൽമാൻ ആശംസ അറിയിച്ചത്. എന്റെ അനിയത്തിക്ക് എല്ലാവിധ പിറന്നാൾ ആശംസകളും എന്ന് കുറിച്ചാണ് ചിത്രം പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പോസ്റ്റ് ചെയ്തത്. ഇന്ന് തന്നെയാണ് നസ്റിയയുടെ അനിയൻ നവീന്റെയും പിറന്നാൾ. ഒരേദിവസം ജനിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം സഹോദരങ്ങളാണ് ഇരുവരും. താരങ്ങൾ പങ്കുവെച്ച പിറന്നാൾ ആശംസകൾക്കപ്പുറം തനിക്ക് ലഭിച്ച

ഏറ്റവും നല്ല പിറന്നാൾ സമ്മാനത്തെ പറ്റി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നസ്രിയ. ഒപ്പം അച്ഛനമ്മമാർക്ക് നന്ദി പറഞ്ഞ് സഹോദരൻ നവീൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് രംഗത്തെത്തിയത്. എന്റെ ഏറ്റവും വിലപ്പെട്ട സമ്മാനവും എന്റെ ആദ്യത്തെ കുഞ്ഞും നീയാണ്. എന്റെ ഒന്നാം പിറന്നാളിന് എന്റെ വാപ്പയും ഉമ്മയും എനിക്ക് തന്ന ഗിഫ്റ്റ് ആണ് നീ.എനിക്ക് നിന്നോടുള്ള സ്നേഹം വാക്കുകൾക്കും അപ്പുറം ആണ് എന്ന് പറഞ്ഞാൽ നസ്രിയ അനിയൻ നാവിന് പിറന്നാളാശംസകൾ നേർന്നത്. എന്തായാലും താരത്തിന് ചിത്രങ്ങളും ആശംസകളും എല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

You might also like