ഇനി ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം.. പുത്തൻ ലുക്കിൽ പുത്തൻ കൂപ്പർ സ്വന്തമാക്കി ആരാധകരുടെ സ്വന്തം നവ്യാ നായർ

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് നവ്യാ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അന്ന് തൊട്ട് ഇന്നോളം മലയാളികളുടെ പ്രിയതാരമായി നവ്യ മാറുകയായിരുന്നു.. വിവാഹത്തോടെ സിനിമ രംഗത്തുനിന്നും ഇടവേള എടുത്തെങ്കിലും താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ക്ഷണ നേരം കൊണ്ടാണ് ആരാധകർ

ഏറ്റെടുക്കുന്നതും വൈറലാകുന്നതും. അത്തരത്തിൽ പങ്കുവെച്ചിരുന്നു ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നത്. നവ്യാ നായരും മകനും അടുത്ത ബന്ധുക്കളും ചേർന്ന് നടത്തിയ ഒരു ചെറിയ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. താരം പുതുതായി വാങ്ങിയ മിനി കൂപ്പർ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. താക്കോൽ ഏറ്റുവാങ്ങുന്നതും കേക്ക് മുറിക്കുന്നതുമായ ചിത്രങ്ങളാണ് താരം തൻ്റെ സോഷ്യൽ മീഡിയ

A post shared by Navya Nair (@navyanair143)

പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്. പുതിയ കാർ കൂപ്പർ കോൺട്രിമാൻ. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. നീല ഉടുപ്പിൽ അതീവ സുന്ദരിയായാണ് താരംതന്റെ പുത്തൻ വണ്ടി വാങ്ങാൻ എത്തിയത്. മകൻ സായയെയും അമ്മയ്ക്കൊപ്പം ചിത്രങ്ങളിൽ കാണാം. അമ്മയ്ക്കൊപ്പം തന്നെ മകനും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. നവ്യാ നായരുടെ ചിത്രങ്ങൾ മിക്കതും മകനാണ്

ക്യാമറയിൽ പകർത്താറുള്ളത് മലയാളത്തിന് പുറത്തേക്ക് തമിഴിലും കന്നടയിലും നവ്യാ നായർ സജീവ സാന്നിധ്യമായിരുന്നു.വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും ഒപ്പം നൃത്തത്തിലും സജീവ സാന്നിധ്യമാണ്. അഭിനേത്രി, നർത്തകി എന്നതിൽ ഉപരി മിമിക്രിയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിൻ്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പുത്തൻ കാറിന് ആശംസകളുമായി നിരവധി ആരാധകരും എത്തി.

A post shared by Navya Nair (@navyanair143)

Rate this post
You might also like