“എൻ്റെ അച്ചനോളവും അമ്മയോളവും ആരും ഇതുവരെ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല” അവാർഡ് വേദിയിൽ വിതുമ്പി കരഞ്ഞ് നവ്യ | Navya Nair

അവാർഡ് വേദിയിൽ വിങ്ങി പൊട്ടി സിനിമാ താരം നവ്യാ നായർ. തൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ സാധിച്ച നടിയാണ് ശ്രീമതി നവ്യാ നായർ. കല്യാണരാമൻ, ചതിക്കാത്ത ചന്തു തുടങ്ങിയ ജന ശ്രദ്ധ നേടിയ ചിത്രങ്ങളിൽ നവ്യാ നായരുടെ കയ്യൊപ്പ് തെളിഞ്ഞ് നിൽപ്പുണ്ട്. ഒരു അഭിനേതാവ് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് നവ്യാ നായർ. സംസ്ഥാന ചലച്ചിത്ര അവാർഡ് നടക്കുന്ന

വേദിയിലാണ് നവ്യയുടെ ചില വാക്കുകൾ ശ്രദ്ധിക്കപ്പെട്ടത്. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിൽ നടന്ന ചടങ്ങിലാണ് നവ്യാ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “എന്നേക്കാൾ പ്രഗത്ഭരായ ഒരുപാട് ആളുകൾ ഇവിടെ ഉണ്ട്. അവർ പറഞ്ഞതിനപ്പുറം ഒന്നും തന്നെ എനിക്ക് പറയാനില്ല. ഒരുപാട് അറിവ് ഉള്ളവരാണ് ഇവിടെ ഉള്ളവരെല്ലാം. മാതാ പിതാ ഗുരു ദൈവം എന്ന് നമ്മൾ ചെറുപ്പം മുതൽ പഠിക്കുന്നത് പോലെ, ചെറുപ്പം മുതൽ ഇന്ന് വരെ എൻ്റെ അച്ചനോളം,

അമ്മയോളം ആരും തന്നെ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അതിനേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല. ഒരുപാട് സന്തോഷമുണ്ട് ഇതുപോലെ ഒരു സ്ഥാപനം സോമരാജൻ സാർ നടത്തുന്നതിൽ. എന്നെക്കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്നെനിക്ക് അറിയില്ല. എൻ്റെ കഴിവിൻ്റെ പരിധിയിൽ നിന്ന് കൊണ്ട് ഒരു നൃത്തം അവതരിപ്പിക്കണം എന്നാണ് എൻ്റെ ആഗ്രഹം. പിന്നെ ഇവിടെ വന്നപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. എനിക്കൊരു മകനുണ്ട്. പതിനൊന്നു

വയസ്സ് പ്രായമുള്ള അവനെ ഒരിക്കൽ ഇവിടെ കൊണ്ട് വരണം. അവനും ഇതെല്ലാം കണ്ട് പഠിക്കണം.”നവ്യയുടെ വാക്കുകൾ 2001- ൽ ഇഷ്ടം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യാ നായർ. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ സജ്ജീവമല്ലെങ്കിലും സിനിമാ ലോകത്ത് നിന്നും ഒരിക്കലും താരം വിട്ട് നിന്നിട്ടില്ല. 2022 ൽ പുറത്തിറങ്ങിയ ഒരുത്തി ആണ് താരത്തിൻ്റെ അവസാന ചിത്രം.

You might also like