ഈ വളമുണ്ടെങ്കിൽ വെണ്ടയ്ക്ക പൊട്ടിച്ച് മടുക്കും

അടുക്കളത്തോട്ടത്തിലെ പ്രധാനപ്പെട്ട പച്ചക്കറിയാണ് വെണ്ട. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. വെണ്ടയ്ക്ക നമ്മുടെ സാമ്പാറിലെ പ്രധാന ഘടകവുമാണ്. കൂടാതെ തോരൻ , മെഴുക്കുപുരട്ടി ഇവയും ഉണ്ടാക്കാം. പച്ചയ്ക്കും കഴിക്കാം. ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ, തയാമിൻ, ജീവകം ബി6, ഫോളെറ്റ്, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണിത്. നല്ല സൂര്യപ്രകാശം ആവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നന്നായി വളരുന്നതെങ്കിലും മിക്കവാറും എല്ലാതരത്തില്‍പ്പെട്ട മണ്ണിലും കൃഷി ചെയ്യാവുന്നതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഒരു കൈക്കുമ്പിള്‍ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടില്‍നിന്ന് 20സെന്റീമീറ്റര്‍ അകലത്തില്‍ ചേര്‍ത്ത് മണ്ണുമായി ഇളക്കിച്ചേര്‍ക്കുന്നതും വെണ്ടയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.

പലയിനത്തില്‍ ഉള്ള വെണ്ടകള്‍ മാര്‍ക്കറ്റില്‍ ലഭിക്കും,ഇതില്‍ മിക്കവാറും ഇനങ്ങളൊക്കെ വീടുകളില്‍ നടുന്നതിന് അനുയോജ്യവുമാണ്. വിഷമില്ലാത്ത നല്ല ഫ്രഷ് ആയ വെണ്ട കഴക്കണമെങ്കിൽ നമ്മുടെ വീട്ടുമുറ്റത്തു നട്ടുവളർത്തുന്നത് തന്നെയാണ് അഭികാമ്യം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyleMini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like