
നമ്മൾ എല്ലാവരും തന്നെ ദിവസേന മുട്ട ഉപയോഗിക്കുന്നവരാണ്. മുട്ട കഴിക്കാറുണ്ടെങ്കിലും മുട്ടയുടെ തോട് കളയുകയാണ് പതിവ്. എന്നാൽ ഇനി മുട്ടയുടെ തോൽ കളയല്ലേ…? ഒരുപാട് ഉപയോഗങ്ങൾ നമുക്ക് ഈ മുട്ടയുടെ തോട് കൊണ്ട് ചെയ്യാനുണ്ട്.
മുട്ടത്തോടും പഴത്തോലും കൂടി അടിച്ചെടുത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ഏറ്റവും നല്ല വളമാണിത്. അതുപോലെ തന്നെ മുട്ടത്തോടും പഴത്തോളും കൂടി വെള്ളത്തിലിട്ടു വെച്ച് മൂന്നു ദിവസം കഴിഞ്ഞ് ചെടിക്കൊഴിച്ചു കൊടുത്താൽ മതി.
മുട്ടയുടെ തോട് മിക്സിയിലിട്ട് അടിക്കുകയാണെങ്കിൽ ജാറിലുള്ള ബ്ലെയ്‌ഡിന്റെ മൂർച്ച കൂടുകയും അതിനോടൊപ്പം തന്നെ നമ്മൾ അരച്ച എന്തെങ്കിലും സാധനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അത് പോകുകയും ചെയ്യും.
ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.