വീട്ടിൽ മുട്ട തോട് പൊടിച്ചു കുപ്പിയിൽ സൂക്ഷിച്ചാൽ അറിഞ്ഞിരിക്കണം

പുഴുങ്ങിയ മുട്ട എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്. വളരെയധികം പോഷകമൂല്യമുള്ള മുട്ട ആരോഗ്യത്തിനു നല്ലതാണു. മുട്ട കഴിക്കാറുണ്ടെങ്കിലും മുട്ടയുടെ തോട് കളയുകയാണ് പതിവ്. മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. വെറുതെ വലിച്ചെറിയല്ലേ മുട്ടത്തോട്. നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്.

മണ്ണിലെ അമ്ലത്വം കുറക്കുന്നതിനു വേണ്ടി കുമ്മായം ചേർക്കുന്നത് പോലെയുള്ള എഫക്ട് ആണ് മുട്ട തോട് പൊടിച്ചു മണ്ണിൽ ചേർക്കുമ്പോഴും കിട്ടുന്നത്.മണ്ണിന്‍റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിന്‍റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്. മുട്ടത്തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബണേറ്റ് ആണ്.ഇതിനു പുറമേ ഫോസ്ഫറസ് മഗ്നീഷ്യം സോഡിയം പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വീട്ടിൽ ഉപയോഗിക്കുന്ന മുട്ടത്തോട് ഉണക്കി സൂക്ഷിച്ചു അത് പൊടിച്ചെടുത്ത് ചെടികളിൽ ഇട്ട് കൊടുക്കുന്നത് നല്ലതാണ്. മുട്ടത്തോട് നല്ല വെയിലുള്ള സ്ഥലത്തു കൊണ്ടിട്ട് നന്നായി ഉണക്കണം. ശേഷം പിടിച്ചെടുത്ത് ചെടികളിൽ ഇട്ടു കൊടുത്താൽ ചെടികളിൽ നല്ലപോലെ പൂവും കായും ഉണ്ടാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like