ക്രിസ്തുമസ് തീമിൽ മുക്തയുടെ പിറന്നാൾ ആഘോഷം; താരത്തിന് ആശംസകൾ അറിയിച്ച് താരങ്ങളും ആരാധകരും..പിറന്നാൾ കുറിപ്പ് വൈറലാകുന്നു…

മുക്തയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സിനിമാ സീരിയൽ രംഗത്തിലൂടെ കേരള കരയ്ക്ക് പ്രിയപ്പെട്ട നടിയാണ് മുക്ത. ഒരു നല്ല ഡാൻസർ കൂടിയായ മുക്തയുടെ പല ഡാൻസ് വീഡിയോകളും യൂ ടൂബിലും മറ്റും വന്നിട്ടുണ്ട്. ഗായികയായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചത്. ദമ്പതികൾക്ക് കണ്മണി എന്ന പേരിൽ ഒരു മകൾ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ കുടുംബ ചിത്രങ്ങൾ എല്ലാം തന്നെ മുക്ത പങ്ക് വെയ്ക്കാറുണ്ട്.

ഇവരുടെ വീട്ടിലെ എല്ലാ ആഘോഷങ്ങളും ജനങ്ങൾക്ക് പ്രിയങ്കരമാണ്. മുക്തയുടെ പിറന്നാളാണ് ഏറ്റവും പുതിയതായി ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. തൻ്റെ ഇൻസ്റ്റാഗ്രാം വഴിയാണ് മുക്ത പിറന്നാൾ ഫോട്ടോകൾ പങ്ക് വെച്ചത്. “എൻ്റെ പിറന്നാളിന് സ്നേഹം പങ്ക് വെച്ച എൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. എൻ്റെ ഈ സുന്ദര ദിവസം സ്പെഷ്യൽ ആക്കി തന്നത് നിങ്ങളെല്ലാവരും ചേർന്നാണ്.” ഇതാണ് മുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ക്രിസ്തുമസുമായി ബന്ധപ്പെട്ട് ചുവപ്പും വെള്ളയും പച്ചയും ചേർന്ന തീം ആണ് മുക്ത തൻ്റെ പിറന്നാളിന് ഒരുക്കിയത്. ധാരാളം സെലിബ്രിറ്റികൾ മുക്തയ്ക്ക് ആശംസകൾ അറിയിച്ചു. ഭർത്താവായ റിങ്കു ടോമി ഐ ലൗ യൂ എന്ന കമൻ്റാണ് ഇട്ടത്. കൂടാതെ റിങ്കുവും ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷയർ ചെയ്തിട്ടുണ്ട്. എൽസ ജോർജ് എന്നാണ് മുക്തയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്നതോട് കൂടിയാണ് മുക്ത, ഭാനു എന്നീ

പേരുകളിൽ അറിയപ്പെടാൻ തുടങ്ങിയത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുക്ത ആദ്യമായി സീരിയലിൽ അഭിനയിക്കുന്നത്. പിന്നീട് ലാൽ ജോസിൻ്റെ അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഗോൾ, നസ്രാണി, ഹെയ്ലസ തുടങ്ങിയ ചിത്രങ്ങളിൽ പ്രാധാന വേഷങ്ങളും ചെയ്തു. 2020 ൽ ഫ്ലോവേഴ്‌സ് ടിവിയിൽ മുക്ത ചെയ്ത കൂടത്തായി എന്ന സീരിയൽ വൻ വിജയം ആയിരുന്നു.

You might also like