കണ്മണി കുട്ടിയെ നെഞ്ചോടുചേർത്ത് മുക്ത? വൈറലായി പുതിയ ഡാൻസ് റീൽ

ഇപ്പോൾ സിനിമകളിൽ സജീവമല്ല എങ്കിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് മുക്ത. 2006 ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട് ലൂടെയാണ് മുക്ത മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി തമിഴ്, മലയാളം ചിത്രങ്ങളിലൂടെ സിനിമാലോകത്ത് സജീവമായി. താമരഭരണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് മുക്ത അഭിനയം തുടങ്ങുന്നത്.ഗോൾ,ഐലേസാ,നസ്രാണി,കാഞ്ചിപുരത്തെ കല്യാണം തുടങ്ങിയവയാണ് മുക്തയുടെ

മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റു ചില ചിത്രങ്ങൾ . 2017 വരെ സിനിമകളിൽ സജീവമായിരുന്ന താരം പിന്നീട് വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്നും ചെറിയൊരു ഇടവേള എടുത്തത്. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമി യാണ് മുക്തയുടെ ഭർത്താവ്. ഇരുവരുടെയും ഏകമകളാണ് കിയാര എന്ന് കണ്മണി കുട്ടികൂടത്തായി എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിന് മുക്ത തുടക്കംകുറിച്ചത്. ഇപ്പോൾ തമിഴ് സീരിയലുകളിലും സജീവമാണ് മുക്ത. സോഷ്യൽ മീഡിയയിൽ സജീവമായ

താരം തന്റെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടും കൺമണിയ്ക്കും ഭർത്താവ് റിങ്കു ടോമിയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. മുക്തയും കൺമണി കുട്ടിയും ചേർന്നുള്ള ഡാൻസുകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് സാധാരണമാണ്. അമ്മയെ പോലെ തന്നെ അഭിനയത്തിലും ഡാൻസിലും കണ്മണി കുട്ടിയും മിടുക്കിയാണ്. നിരവധി ആരാധകരാണ് സോഷ്യൽ

മീഡിയയിൽ കൺമണിക്ക് ഉള്ളത്.മുക്തയും കൺമണിയും ചേർന്നുള്ള മനോഹരമായ ഒരു ഡാൻസ് റീൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എൻറെ ജീവിതത്തെ തിളക്കമുള്ളതാക്കിയത് നീയാണ് കണ്മണി. ഐ ലവ് യു സോമച് എന്ന കുറിപ്പോടെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മുക്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും സ്നേഹ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

You might also like