വീഡിയോ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ഉണ്ടായത്. മൃദുല വിജയുടെ വീഡിയോ വൈറൽ ആകുന്നു.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മൃദുല വിജയ്. സിനിമയിലും സീരിയലിലും തിളങ്ങിയിട്ടുള്ള താരത്തിന് ഒട്ടേറെ ആരാധകരാണുള്ളത്. മൃദുല അഭിനയരംഗത്തേക്കെത്തിയിട്ട് പത്ത് വർഷം തികയുകയാണ് ഇപ്പോൾ. ആരാധകർ താരത്തിന്റെ ഈ സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ്. സിനിമയിൽ നിന്നുമാണ് താരം ടെലിവിഷനിലേക്കെത്തുന്നത്. താരം അഭിനയിച്ച സിനിമകളിലെയും സീരിയലുകളിലെയുമെല്ലാം രംഗങ്ങൾ

കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു മാഷപ്പ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മൃദുലയുടെ ആരാധകരാണ് ഇത്തരത്തിൽ ഒരു വീഡിയോ നിർമ്മിച്ചത്. ഇപ്പോഴിതാ വൈറലായ വീഡിയോ കണ്ട സന്തോഷത്തിൽ ആരാധകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് മൃദുല വിജയ്. “വീഡിയോ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ഉണ്ടായത്. ഒരുപാട് പേർ തന്നെ സ്നേഹിക്കുന്നുവെന്നും സപ്പോർട്ട് ചെയ്യുന്നുവെന്നും

അറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്. തന്റെ പേരിൽ ഇത്രയേറെ ഫാൻസ്‌ ഗ്രൂപ്പുകൾ ഉണ്ട് എന്നതറിഞ്ഞപ്പോൾ തരിച്ചിരുന്നുപോയി. ഏകദേശം നാൽപ്പതിലധികം ഫാൻസ്‌പേജുകൾ താൻ തന്നെ എണ്ണിക്കണ്ടുപിടിച്ചു. ചില ഗ്രൂപ്പുകളിൽ മെസ്സേജിന് റിപ്ലൈ കൊടുക്കാതിരുന്നിട്ടുണ്ടാകണം. അത് അറിയാതെ വിട്ടുപോകുന്നതാണ്. പലരും തന്നോട് ചോദിക്കാറുണ്ട്, ഇത്രയേറെ ഫാൻസ് ഗ്രൂപ്പുകൾ ഉണ്ടല്ലോ മൃദുലക്കെന്ന്. ഓരോരുത്തരും അവരുടെ വളരെ

വിലപ്പെട്ട സമയമാണ് എനിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നറിയാം. എന്നും സന്തോഷവും നന്ദിയും മാത്രം.” ഇങ്ങനെയായിരുന്നു മൃദുലയുടെ പ്രതികരണം. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പ്രേക്ഷകരുടെ പ്രിയനടൻ യുവാ കൃഷ്ണയാണ് മൃദുലയെ തന്റെ നല്ല പാതിയാക്കിയത്. മൃദ്വാ എന്ന പേരിലാണ് ഇരുവരുടെയും ജോഡിയെ പ്രേക്ഷകർ സ്നേഹപൂർവം വിളിക്കാറുള്ളത്. സ്വന്തമായി യൂ ടൂബ് ചാനലുമുണ്ട്. ചാനലിലൂടെ സ്ഥിരം വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

You might also like