ക്രിസ്മസ് ആഘോഷം പൊടിപൊടിച്ച് സിനിമാ താരം മിയ ജോർജ്; മകൻ ലൂക്കയും ഒത്തുള്ള ചിത്രങ്ങൾ.. ആശംസകളും ചിത്രങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകർ..

പുൽകൂട് ഒരുക്കിയും ആശംസകൾ നേർന്നും കേക്ക് മുറിച്ചും നാടാകെ ക്രിസ്മസ് ആഘോഷിച്ചു കഴിഞ്ഞു. കോവിഡ് കുറഞ്ഞതോടെ സിനിമാ രംഗവും സജീവമായി തിരക്കുകൾക്കിടയിലും സിനിമാ താരങ്ങളും ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല കുടുംബങ്ങൾക്കൊപ്പം വൻ ഒരുക്കത്തോടെയാണ് ഇത്തവണയും താരങ്ങൾ‌ ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്. സിനിമാ താരം മീയയുടെയും അശ്വിന്റെയും മകൻ ലൂക്കയുടെ ആദ്യ ക്രിസ്മസ്

പൊടിപൊടിക്കുകയാണ് താരകുടുംബം. മിയയുടെ വീട്ടിൽ ഭർത്താവിനും കുഞ്ഞിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് മിയ ക്രിസ്മസ് ആഘോഷിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഡ്രസ്സിൽ എത്തിയ മിയയെയും മകനെയും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ചുരുങ്ങി സമയം കൊണ്ട് സിനിമയിൽ നായികയായി പേരെടുത്ത താരമാണ് മിയ. അൽഫോൺസാമ്മ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്.

പിന്നീടാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരം പിന്നീട് നായികയായി മാറിയപ്പോൾ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ജനശ്രദ്ധ നേടിയിരുന്നു, എറണാകുളം സ്വദേശി അശ്വിൻനെ ആയിരുന്നു മിയ വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമ രംഗത്തു നിന്നും ഇടവേള എടുത്ത താരം അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് അന്ന്

താരത്തിന് ആശംസകളുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കു വെച്ചിരിക്കുന്ന ക്രിസ്മസ് ചിത്രങ്ങളാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. മകൻ ലൂക്കയുടെ ആദ്യ ക്രിസ്തുമസ് ആണിത്. അതുകൊണ്ടു തന്നെ വളരെ ഗംഭീരം ആയിട്ടാണ് താരം ക്രിസ്മസിനെ വരവേറ്റ് ഇരിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണിലായിരുന്നു നടി മിയ ജോര്‍ജ് വിവാഹിതയായത്. കൊവിഡ് കാലമായിരുന്നെങ്കിലും വലിയ ആഘോഷത്തോടെ തന്നെയായിരുന്നു താരവിവാഹം.

You might also like