ഇതാണ് ലാലേട്ടന്റെ അങ്ങ് ദുബായി വീട്….ലാലേട്ടന്റെ വീട്ടിലെത്തി എം ജി ശ്രീകുമാറും ലേഖ ശ്രീകുമാറും…ദുബായീ വീട് പൊളിയെന്ന് ആരാധകർ

നടനവിസ്മയം മോഹൻലാലും ജനപ്രിയഗായകൻ എം ജി ശ്രീകുമാറും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്കിടയിൽ എന്നും ചർച്ചയാവാറുണ്ട്. മോഹൻലാലിൻറെ അഭിനയത്തിനും ഭാവചലനങ്ങൾക്കും ഏറെ യോജ്യമായ ശബ്ദമെന്ന നിലയിൽ ശ്രീകുമാറിന്റെ പേര് സിനിമാലോകത്ത് ശ്രദ്ധേയമാണ്. മോഹൻലാലിന് വേണ്ടി നൂറുകണക്കിന് സിനിമകളിലാണ് എം ജി പടിയിട്ടുള്ളത്. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബാംഗങ്ങളിലേക്കും ചെന്നെത്തിയതാണ്.

ഇപ്പോഴിതാ മോഹൻലാലിൻറെ ദുബായിയിലെ വീട്ടിലെത്തിയിരിക്കുകയാണ് എം ജി ശ്രീകുമാർ. ലേഖ ശ്രീകുമാറാണ് മോഹൻലാലിൻറെ വീട് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘മോഹൻലാലിൻറെ ദുബായിയിലെ വീട്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഭാര്യ ലേഖയോടൊപ്പം ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു എം ജി ശ്രീകുമാർ ലാലേട്ടന്റെ വീട്ടിലെത്തിയത്. ലാലേട്ടനും ഭാര്യ

സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് താഴെ ഒട്ടേറെ ആരാധകരുടെ കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ സിങ്ങർ വിത്ത് സൂപ്പർ സ്റ്റാർ എന്നാണ് ഒരു കമന്റ്. എംജി ശ്രീകുമാറിന്റെ നിഴലായി എപ്പോഴും കൂടെ ഉണ്ടാകുന്ന ആളാണ് ലേഖാ ശ്രീകുമാർ. മിക്ക സ്റ്റേജ് ഷോകളിലും, അവാർഡ് നിശകളിലും ശ്രീകുമാറിന് ഒപ്പം ലേഖയേയും കണ്ടിട്ടുണ്ട്. കഴിഞ്ഞയിടെ ലേഖയുമായുള്ള പ്രണയത്തേക്കുറിച്ചും മറ്റും എം ജി ശ്രീകുമാർ

പ്രേക്ഷകരോട് മനസ് തുറന്നിരുന്നു. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞത് ചെറിയ കാര്യമല്ല. ലിവിംങ് ടുഗദര്‍ എന്നത് ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യന്‍ തേക്കും, അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും ഒരു തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് തന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണെന്നായിരുന്നു എം ജി പറഞ്ഞത്. ശ്രീക്കുട്ടന്റെ പാട്ടുകേട്ടല്ല താൻ പ്രണയത്തിലായതെന്ന് ലേഖയും പ്രതികരിച്ചിരുന്നു.

Rate this post
You might also like