ഹൃദയസ്പർശിയായ വീഡിയോയുമായി മേഘ്‌ന.. വൈറലായി കുഞ്ഞു റയാന്റെ പപ്പായെന്നുള്ള വിളി.!! വീഡിയോ ഏറ്റെടുത്ത് ആരാധകർ .!!

സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മേഘ്ന രാജ്. അപ്രതീക്ഷിതമായി ഒരു ദുരന്തം തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടും ധീരമായി മേഘ്‌ന പൊരുതി. ഭർത്താവായ ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ പതറിയിട്ടും കരുത്തോടെ മുന്നോട്ട് വന്ന മേഘ്‌നയോട് ആരാധകർക്ക് ബഹുമാനവും സ്നേഹവുമൊക്കെയാണ്. മേഘ്‌നയെപ്പോലെ തന്നെ ആരാധകർക്ക് വളരെ പ്രിയപ്പെട്ട ഒരാള് കൂടിയുണ്ട്.

ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും മകൻ റയാൻ രാജ് സർജ. അച്ഛനെയും അമ്മയേയും പോലെ കുഞ്ഞു റയാനും ഒരു സൂപ്പർസ്റ്റാറാണ്. കുഞ്ഞിന്റെ കളികളും ചിരികളുമെല്ലാം ഇടയ്ക്കൊക്കെ മേഘ്‌ന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി മേഘ്‌ന പങ്ക് വച്ച റയാന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് മേഘ്‌ന പങ്ക് വച്ചിരിക്കുന്നത്.

മകൻ പപ്പായെന്നും ദാദായെന്നും വിളിക്കുന്ന വീഡിയോയാണ് മേഘ്ന പങ്ക് വച്ചത്. വീഡിയോ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. “മൈ സൺ ഷൈൻ” എന്ന ക്യാപ്ഷനോടെയാണ് മേഘ്‌ന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പപ്പാ, ദാദാ എന്നു മേഘ്ന പറയുമ്പോൾ അതുകേട്ട് കുഞ്ഞു റയാനും അങ്ങനെ വിളിക്കുകയാണ്. പോസ്റ്റിന് താഴെ ഒട്ടനവധി ആരാധകർ കമന്റുമായി എത്തിയിട്ടുണ്ട്. ഈ വീഡിയോ എത്ര കണ്ടിട്ടും മതിവരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

എന്തൊരു ക്യൂട്ടാണ് റയാനെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അമ്മ എന്ന് മേഘ്‌ന പറഞ്ഞു കൊടുത്തിട്ടും റയാൻ വിളിക്കുന്നില്ല എന്നും കമെന്റുകൾ വരുന്നു. 2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ആ സമയത്ത് മേഘ്ന ഗർഭിണിയായിരുന്നു. ഒക്ടോബർ 22 നാണ് മേഘ്ന റയാന് ജന്മം നൽകിയത്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന പതറാതെ പിടിച്ചുനിന്നതിന് പ്രധാന കാരണം റയാനാണ്.

You might also like