അന്തരിച്ച അനുഗ്രഹീത സംവിധായകൻ ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീരാ ജാസ്മിൻ. ദിലീപ് നായകനായ സൂത്രധാരൻ എന്ന സിനിമയിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള മീരാജാസ്മിന്റെ കടന്നുവരവ്. മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് മീരയിലെ അഭിനേതാവിനെ സ്വീകരിച്ചത്. പിന്നീടങ്ങോട്ട് മീരാജാസ്മിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നാടൻ കഥാപാത്രങ്ങളായും മോഡേൺ കഥാപാത്രങ്ങളായും
താരം വെള്ളിത്തിരയിൽ തിളങ്ങി. മീരയുടെ കരിയറിൽ എപ്പോഴും നിർണായകം ആയിട്ടുള്ള കഥാപാത്രങ്ങൾ നൽകിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. വിനോദയാത്ര, അച്ചുവിൻറെ അമ്മ, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് സിനിമകളിലൂടെ മീര മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരം നേടിയ താരമാണ് മീരാ ജാസ്മിൻ. മലയാളം, തമിഴ്, തെലുങ്ക്,
കന്നട തുടങ്ങി സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി സിനിമയിൽ നിന്നും മീരാജാസ്മിൻ മാറിനിൽക്കാൻ തീരുമാനിക്കുന്നത്. അന്നുമുതൽ ഇന്നോളം മീരാജാസ്മി മടങ്ങി വരവിനായി കാത്തിരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ പുതിയ ചിത്രം മീരയുടെ രണ്ടാം വരവിൽ വഴിത്തിരിവാകും എന്ന കാര്യത്തിൽ
ആരാധകർക്ക് സംശയമില്ല. ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഷൂട്ടിംഗ് വിജയകരമായ പൂർത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ആ സന്തോഷം മീരാജാസ്മിൻ സഹപ്രവർത്തകരുമായി ചേർന്ന് ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയുന്നത്. തൻറെ കാരവാനിൽ അസിസ്റ്റൻറ്കൾക്കൊപ്പം നൃത്തം ചെയ്തതാണ് പായ്ക്കപ്പ് പറഞ്ഞ സന്തോഷം താരം ആഘോഷമാക്കിയത്.