തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന താരമാണ് മീന. ബാലതാരമായിട്ടാണ് എത്തിയതെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മീന അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മുന്‍നിര നായകരായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരോടൊപ്പവും, തമിഴില്‍ രജനികാന്ത്, കമല്ഹാസന്, തെലുങ്കില്‍ ചിരഞ്ജീവി, നാഗാര്ജ്ജുന്, വെങ്കിടേഷ് തുടങ്ങിയവര്‍ക്കൊപ്പവും മീന അഭിനയിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 16ന് മീനയുടെ 45-ാം ജന്മദിനമായിരുന്നു. ജന്മദിനത്തില് മകള്‍ നൈനികയ്ക്കൊപ്പമുള്ള കുറച്ചു ക്യൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മീന സന്തോഷം പങ്കുവച്ചത്. birthday post with my daughter 2021 എന്നൊരു കുറിപ്പും ഫോട്ടോയ്ക്കൊപ്പമുണ്ടായിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള സാരിയണിഞ്ഞ മീനയുടെയും അതേ നിറത്തിലുള്ള ഫ്രോക്ക് ധരിച്ച മകള്‍ നൈനികയുടെയും ഫോട്ടോ ആരാധകരുടെ മനം കവരുകയും ചെയ്തു.

നൈനികയും അമ്മയും സുന്ദരികളായിരിക്കുന്നു എന്നൊക്കെയുള്ള കമന്റ് ഫോട്ടോയ്ക്ക് ലഭിച്ചു. ചിലര്‍ മീനയുടെ പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കാമോ എന്നും കുറിച്ചു.സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ മീനയുടെ പോസ്റ്റ് ഷെയര്‍ ചെയ്തു. സ്നേഹ, പ്രീത വിജയകുമാര്‍, ശ്രീദേവി വിജയകുമാര്‍, രാധിക, കലാ മാസ്റ്റര്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി നടിമാരും, ആര്‍ട്ടിസ്റ്റുകളും മീനയ്ക്ക് ജന്മദിന ആശംസ നേരുകയും ചെയ്തു. പൃഥ്വിരാജ്
സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയും, തമിഴില്‍ രജനികാന്ത് ചിത്രമായ അണ്ണാത്തൈയിലുമാണ് മീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മീനയുടെ മകള്‍ നൈനിക ബാലതാരമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തെരി എന്ന ചിത്രത്തില്‍ വിജയുടെ മകളായി വേഷമിട്ടു കൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചത്. മലയാളത്തില്‍ മീന ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളിലാണ്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ ദൃശ്യത്തില്‍ മീനയായിരുന്നു നായിക. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മീന വേഷമിട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ദൃശ്യം 2 ഒടിടിയില്‍ റിലീസ് ചെയ്തത്.