നിങ്ങളെ കണ്ടതിൽ വളരെയധികം സന്തോഷം; ഒരു കണികയുടെ മാറ്റം പോലും നിങ്ങൾക്ക് വന്നിട്ടില്ല; മമ്മൂക്കയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പൂജ ബന്ദ്ര

അഭിനയ പാരമ്പര്യം ഒന്നുമില്ലാതിരുന്നിട്ടും മോഡലിംഗ് രംഗത്ത് കൂടി എത്തി അഭിനയത്തിൽ സജീവസാന്നിധ്യമായി മാറിയ താരമാണ് പൂജ ബന്ദ്ര. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തനതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചന്ദ്രലേഖ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയാണ് താരം ആദ്യം അഭിനയിച്ചത്. ചിത്രത്തിലെ അപ്പുക്കുട്ടാ തൊപ്പിക്കാരാ എന്ന ഗാനം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തു.

അതിനുശേഷം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിൽ വേഷം കൈകാര്യം ചെയ്യുകയും ഉണ്ടായി. 1993 മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത താരം വിജയ കിരൂടം അണിഞ്ഞിരുന്നു. ആ കാലഘട്ടത്തിൽ നിരവധി പരസ്യ ചിത്രങ്ങളിൽ മോഡലായി എത്തുകയുണ്ടായി താരം. അതിനുശേഷം 1997 ൽ ഹിന്ദിയിലെ പ്രിയദർശൻ ചിത്രം വികാസയിലൂടെ ആണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. മലയാളത്തിൽ ദൈവത്തിൻറെ മകൻ,

മേഘം, ചന്ദ്രലേഖ തുടങ്ങിയ മൂന്ന് ചിത്രങ്ങളിൽ മാത്രമേ താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളൂ. ദൈവത്തിൻറെ മകൻ എന്ന ചിത്രത്തിൽ താരത്തിൻറെ നായകനായെത്തിയത് ജയറാം ആയിരുന്നു. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിലും വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2017ലാണ് താരം അവസാനമായി അഭിനയ രംഗത്ത് നിറഞ്ഞ് നിന്നിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ

സജീവമാണ്. താരമിപ്പോൾ മമ്മൂക്കയ്ക്കൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. കൂടെ പങ്കുവെച്ച കുറിപ്പും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിങ്ങളെ കണ്ടതിൽ വളരെയധികം സന്തോഷം. ഒരു കണികയുടെ മാറ്റം പോലും നിങ്ങൾക്ക് വന്നിട്ടില്ല എന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചതും. 2002 ലാണ് പൂജയും മമ്മൂക്കയും ഒന്നിച്ച മേഘം എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

You might also like