ഇന്നലെ ഹരി പൊളിച്ചടുക്കി… ഇന്ന് ഹരിയെ പൊളിച്ചടുക്കി തമ്പി!!! ഇങ്ങനെ പോയാൽ ഹരിയും അപർണയും തമ്മിൽ പിരിയുമോ ??

പ്രേക്ഷകരെ മുൾ മുനയിൽ നിർത്തിക്കൊണ്ടാണ് സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. സാന്ത്വനം വീട്ടിലെ ബാലൻറെ സഹോദരനായ ഹരിയെ അപർണയ്ക്കൊപ്പം തമ്പി അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുപോയതോടെ പ്രേക്ഷകരും ഏറെ ആശങ്കയിലായിരുന്നു. അപർണയോടൊപ്പം അമരാവതിയിൽ താമസമാക്കിയ ഹരി ഇനി അവിടെ ത്തന്നെ ആകുമോ താമസം അതോ സാന്ത്വനത്തിലേക്ക് തിരിച്ചുവരുമോ

എന്ന സംശയത്തിലായിരുന്നു ഇതുവരെയും പ്രേക്ഷകർ. കഴിഞ്ഞ എപ്പിസോഡുകൾ കണ്ട് പ്രേക്ഷകർ അല്പം ആശ്വാസത്തിലായിരുന്നു. ഹരി സാന്ത്വനം വീട്ടിലേക്ക് തിരിച്ചെത്തുകയും ദേവിയുടെയും ബാലന്റെയും നിർബന്ധം കൊണ്ട് അമരാവതിയിലേക്ക് മടങ്ങുകയുമായിരുന്നു. തമ്പിക്കെതിരെ അപർണയോട് ഹരി ശക്തമായി പ്രതികരിച്ചതോടെ ആരാധകർ ഏറെ സന്തോഷത്തിലായിരുന്നു. നിൻറെ അച്ഛന്റെ വാലാട്ടിക്കൊണ്ട് അമരാവതിയിൽ നിൽക്കാൻ എന്നെ

കിട്ടില്ല എന്ന് ഹരി പറഞ്ഞപ്പോൾ പ്രേക്ഷകർക്ക് അത് സന്തോഷവർത്തയായി. നിറ കൈയ്യടികൾ ആണ് ആരാധകർ അവരുടെ ഹരിയേട്ടന് നൽകിയത്. ചേട്ടൻറെ മാസ്സ് ഡയലോഗ് സോഷ്യൽ മീഡിയയിൽ തരംഗമായി. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ വീണ്ടും സങ്കടത്തിലാക്കുന്ന ഒരു പ്രോമോ വീഡിയോയാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. എൻറെ ഭാര്യയെ നോക്കാൻ എനിക്കറിയാം എന്ന് ഹരി തമ്പിയോട് കടുപ്പിച്ച് തന്നെ പറയുകയാണ്. നാളെ ഒരു കുഞ്ഞുണ്ടാകുമ്പോഴും

അപ്പുവിനെയും കുഞ്ഞിനേയും പോറ്റാൻ തനിക്ക് കഴിവുണ്ടെന്ന് പറഞ്ഞ് ഹരി വീണ്ടും മാസ്സ് ഡയലോഗ് അടിക്കുന്നുണ്ടെങ്കിലും ഒടുവിൽ തമ്പി ഭീഷണിയുടെ സ്വരമുയർത്തുകയാണ്. അപർണയോട് ഇനി മേലിൽ ശബ്ദമുയർത്തരുതെന്നും അങ്ങനെയുണ്ടായാൽ അപ്പുവിനെ ഹരിക്ക് നഷ്ടപ്പെടുമെന്നുമാണ് തമ്പിയുടെ ഭീഷണി. പുതിയ പ്രൊമോയിൽ തമ്പിയുടെ ഭീഷണി കണ്ടതോടെ പ്രേക്ഷകർ വീണ്ടും അങ്കലാപ്പിലാവുകയാണ്.

You might also like