വഴിയരികിൽ ഈ ചെടി കണ്ടിട്ടുള്ളവർ ഇതൊക്കെ അറിഞ്ഞാൽ !!! ‘മഷിത്തണ്ട്’ ചെടിയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ.!!

ഈർപ്പമുള്ള പ്രദേശങ്ങളിളിൽ ധാരാളമായി കണ്ടുവരുന്ന നമ്മുടെയെല്ലാം കുട്ടിക്കാല സ്മരണകൾ ഉണർത്തുന്ന ഒരു ചെടിയാണ് മഷിത്തണ്ട്. വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ചെടിയിലും ഇലയിലുമെല്ലാം ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ സ്ലെയിറ്റ് മായ്ക്കാൻ ഇത് പണ്ട് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും ഇതൊരു ഔഷധസസ്യമാണെന്ന് നമ്മുടെ നാട്ടിൽ

പലർക്കും അറിയില്ല. ഇത് ഭക്ഷ്യയോഗ്യമായ ഒരു സസ്യം കൂടിയാണ്. വേനൽ കാലത്തെ ചൂടിനെ വെല്ലാൻ ജ്യൂസ് ആയും ഉപയോഗിക്കാം. തലവേദനക്കും മറ്റുമുള്ള ഉത്തമമായ വേദന സംഹാരിയാണ് ഇത്. വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്. മഷിത്തണ്ടിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള ഗുണങ്ങളും ഉണ്ടെന്ന് എത്രപേർക്ക് അറിയും. വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു പരിഹാരമാണിത്.

ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ ഉപയോഗിക്കാവുന്ന ഔഷധ സസ്യം കൂടിയാണ് മഷിത്തണ്ട്. പരന്ന വേരുകളോടു കൂടി ഒട്ടും കട്ടിയില്ലാത്ത തണ്ടുകളും ഹൃദയാകൃതിയിലുള്ള ഇലകളും ആണ് ചെടിയുടെ സവിശേഷത. ഒരു വര്ഷം മാത്രം ആയുസുള്ള ഈ സസ്യത്തിന്റെ വളർച്ചക്ക് കേരളത്തിലെ കാലാവസ്ഥ ഏറെ ചേർന്നതാണ്. വളരെയേറെ ഔഷധഗുണങ്ങൾ ഉണ്ടയിട്ടും വെറുമൊരു പുല്ലാണെന്നു കരുതിനമ്മൾ പറിച്ചു കളഞ്ഞിട്ടുമുണ്ടാവാം.

എന്നാൽ ഇപ്പോഴെങ്കിലും അറിഞ്ഞിരുന്നോളൂ ഇതിന്റെ വിലപ്പെട്ട അറിവുകൾ. ഈ ചെറു സസ്യം അത്ര നിസ്സാരക്കാരനല്ല. കൂടുതൽ അറിവുകൾ വീഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമാണെന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like