വിവാഹവേദിയിൽ മകനെ ഗൗനിക്കാത്ത അമ്മ…പറഞ്ഞവർ നേരിട്ട് വന്ന് കാണുക.. വേദിയിലുണ്ടായിരുന്നത് ഞങ്ങളുടെ മക്കൾ അല്ല സുഹൃത്തുക്കളെ സഹോദരങ്ങളുടെയും മക്കളാണ്…. ഗോസിപ്പുകൾക്ക് കൃത്യമായ മറുപടി നൽകി അപ്സരയും ആൽബിയും

അടുത്തിടെയായിരുന്നു മലയാളികളുടെ സ്വന്തം സീരിയലായ സ്വാന്തനത്തിലെ ജയന്തിയായി അഭിനയിക്കുന്ന അപ്‌സരയും ആല്‍ബിയും വിവാഹിതരായത്. ഇവരുടെ വിവാഹ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ ആല്‍ബിനും അപ്സരയും വർഷങ്ങളായുള്ള സൗഹൃദത്തെ തുടർന്ന് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്ക്

മറുപടി പറയുകയാണ് അപ്സരയും ആൽബിയും. നിരവധി ഗോസിപ്പ് വാർത്തകളായിരുന്നു ഇരുവരുടെ വിവാഹത്തിനുശേഷം പുറത്തുവന്നിരുന്നത്. അപ്സരയും ആൽബിനും നേരത്തെ വിവാഹം കഴിഞ്ഞവരാണെന്നും ഇരുവർക്കും കുട്ടികൾ ഉണ്ടെന്നും ഒക്കെയായിരുന്നു വാർത്തകളിൽ നിറഞ്ഞത്. ചോറ്റാനിക്കര അമ്പലത്തിൽ വച്ചാരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് മകളേയും കൊണ്ടാണ് അപ്സര മണ്ഡപത്തിൽ വന്നതെന്നും വിവാഹസമയത്ത്

ആ കുട്ടി ഹൃദയം പൊട്ടി മണ്ഡപത്തിൽ കരഞ്ഞുവെന്നുമൊക്കെയായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകൾ ഒക്കെ തെറ്റാണെന്നും കല്യാണസമയത്ത് കൂടെയുണ്ടായിരുന്നത് സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും കുട്ടികളായിരുന്നവെന്നും ഇരുവരും ഒരു പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും വിവാഹത്തിന് കൊന്ത വിവാദം മറ്റൊരു ചർച്ചാവിഷയമായി മാറിയിരുന്നു. വിവാഹം കഴിഞ്ഞ്

വീട്ടിലെത്തിയ അപ്സരയുടെ കഴുത്തിൽ ആൽബിൻ്റെ അമ്മ ഇട്ടു കൊടുത്ത കൊന്ത അപ്സര കഴുത്തിൽ ഇടാതെ കയ്യിൽ വെച്ചു എന്നും അഹങ്കാരമാണ് താരം കാണിച്ചത് എന്നും ഒക്കെ നിരവധി കമന്റുകൾ വന്നിരുന്നു. ഇതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ ആണ് ഇരുവരും സ്വീകരിച്ചത്. തലയിൽ നിറയെ പൂവെച്ചതു കൊണ്ട് കൊന്ത കഴുത്തിൽ ഇടാൻ പറ്റില്ലെന്നും കയ്യിൽ പിടിച്ചാൽ മതി എന്ന് അമ്മ തന്നെയാണ് പറഞ്ഞത് എന്നും ഇരുവരും വ്യക്തമാക്കി. എന്തായാലും ഒരു വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ സജീവമാകാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഇരുവരും.

You might also like