കർക്കിടക സ്പെഷ്യൽ മരുന്നുണ്ട എളുപ്പം തയ്യാറാക്കിയാലോ 😋👌 സ്വാദിഷ്ടവും ഏറെ ഗുണകരവുമായ ലഡു 👌👌

കർക്കിടകം എന്തുകൊണ്ടും പ്രധാനപ്പെട്ട ഒരു മാസമാണ്. കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടക കഞ്ഞിയും ശരീരം പുഷ്ടിപ്പെടുന്നതിനുള്ള രക്ഷകളും പലരും ചെയ്യാറുണ്ട്. ശരീരത്തിന് എന്തു നൽകിയാലും ഫലം ലഭിക്കുന്ന മാസമായതിനാൽ ഔഷധം കഴിക്കാൻ നല്ല സമയവും കർക്കിടകം തന്നെ. ഔഷധകഞ്ഞിയും ഇലകൾ ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുന്നതും പോലെ പ്രധാനപ്പെട്ടതാണ് മരുന്നുണ്ട കഴിക്കുന്നതും.

 • അരി – 250 gm
 • എള്ള് – ഒരു കപ്പ്
 • ഉലുവ – 100 gm
 • ചെറിയജീരകം – 100 gm
 • ഐമോദകം – കാൽക്കപ്പ്
 • ഏലക്ക – 8 എണ്ണം
 • ചുക്ക് – രണ്ട് ചെറിയ പീസ്
 • ശർക്കര – 400 ഗ്രാം
 • നാളികേരം ചിരവിയത് രണ്ടര കപ്പ്
 • ആശാളി – 100 gm
 • ചതകുപ്പ – 100 gm

അരിയും മറ്റു ചേരുവകളും എല്ലാം നന്നായി വറുത്തെടുക്കണം. ഞവര അരി ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ആദ്യം അരി വറുത്തു മാറ്റിവെക്കാം. പൊട്ടിവരുന്നതുവരെ വറുക്കണം. ശേഷം കറുത്ത എള്ള് ചൂടാക്കിയെടുക്കാം. തുടർന്ന് ഉലുവയും ജീരകവും ഐമോദകവുമെല്ലാം കരിഞ്ഞുപോകാതെ കുറഞ്ഞതീയിൽ ചൂടാക്കിയെടുക്കാം. ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം. ശർക്കരപാനി തയ്യാറാക്കി തേങ്ങാ ചിരകിയതും ചേർത്ത് ഉണ്ട ഉണ്ടാക്കാം.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഈ കർക്കടകത്തിന് ഒരു തവണ ഇതൊന്നു തയ്യാറാക്കി കഴിച്ചു നോക്കൂ.. സ്വാദിഷ്ടവും ഏറെ ഗുണകരവുമായ സ്പെഷ്യൽ ലഡു ഇഷ്ടപെടാതിരിക്കില്ല. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

You might also like