ചങ്കിടിപ്പോടെ കണ്ടിരുന്ന നിമിഷങ്ങൾ; പ്രിയദർശന്റെ വാക്കുകൾ സത്യമാക്കുന്ന കഥാമൂഹൂർത്തങ്ങൾ; മരക്കാറെ കാണാൻ കാത്തിരുന്നത് വെറുതെ ആയില്ലെന്ന് ആരാധകർ….

തീയേറ്ററുകളിൽ എത്തുന്നതിനു മുൻപേ തന്നെ വാർത്തകളിൽ ഇടം പിടിച്ച സിനിമയായിരുന്നു മോഹൻലാൽ നായകനായി എത്തിയ മരയ്ക്കാർ അറബിക്കടലിലെ സിംഹം. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വ്യാഴാഴ്ച പുലർച്ചെ 12 മണിക്കാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മുൻപേ പറഞ്ഞുറപ്പിച്ചതുപോലെ ആരാധകർക്ക് ആയുള്ള ആദ്യ ഷോയിലേക്ക് നിറഞ്ഞ കയ്യടിയോടെയും ആർപ്പുവിളികളോടെയും ഉള്ള ഫാൻസിന്റെ

കുത്തൊഴുക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത് തന്നെയായിരുന്നു. ചിത്രം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ പ്രേക്ഷകന്റെ രസച്ചരട് ഒട്ടും തന്നെ വിട്ടുകളയാതെ പിടിച്ചിരുത്തുന്നതിന് ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയ ചിത്രം മരയ്ക്കാറോളം മറ്റൊന്നും തന്നെ ഇല്ല. പോസ്റ്റ് പ്രൊഡക്ഷൻ അടക്കം

എല്ലാ കാര്യങ്ങളിലും മരയ്ക്കാർ എന്നും വ്യത്യസ്തമായി നിന്നിരുന്നു. 106 ദിവസത്തെ ചിത്രീകരണവും ബിഗ് ബഡ്ജറ്റ് ഒരുങ്ങിയ ചിത്രവും ഒന്നര വർഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷനും കോവിഡിനെ തുടർന്നുണ്ടായ റിലീസിംഗ് മാറ്റിവയ്ക്കൽ, ഒ ടി ടി വിവാദങ്ങളും എല്ലാം മരക്കാറെ എന്നും വാർത്തകളിൽ നിറച്ചു നിർത്തിയിട്ടുണ്ട്. പ്രിയദർശന്റെ വാക്കുപോലെ തന്നെ അല്പം കഥകളും അതിലേറെ ഭാവനകളും ഉൾക്കൊള്ളുന്ന ചിത്രം തന്നെയാണ് മരയ്ക്കാർ എന്ന്

ചിത്രത്തിൻറെ തുടക്കം മുതൽ തന്നെ മനസ്സിലാകുന്നുണ്ട്. നാടിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച കുഞ്ഞാലിമരയ്ക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമ്പോൾ മോഹൻലാലിൻറെ കുട്ടിക്കാലം അതായത് കുഞ്ഞാലിമരയ്ക്കാറിന്റെ ചെറുപ്പകാലത്തെ തുറന്നുകാട്ടുന്നത് പ്രണവ് മോഹൻലാലിലൂടെയാണ്. പറങ്കിപ്പടക്കെതിരെ മരയ്ക്കാർ നടത്തുന്ന കടൽ യുദ്ധം ചങ്കിടിപ്പോടെ തന്നെയാണ് തീയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടത്. ആക്ഷനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രം കാത്തിരുന്നത് വെറുതെയായില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയ ഓരോ ആളുകളുടെയും വാക്കുകൾ.

You might also like