മലയാള സിനിമയിൽ കമലയായി എത്തി സിനിമാ പ്രേമികളുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ മന്യയ്ക്ക് ഇത് സന്തോഷത്തിന്റെ നാളുകൾ 😍😍 ചിത്രങ്ങളും കുറിപ്പും വൈറൽ ആകുന്നു 💖💖

ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നുവനന് താരമാണ് മന്യ. ആദ്യ ചിത്രത്തിലൂടെ വളരെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ജോക്കർ എന്ന ചിത്രത്തിന് ശേഷം വൺ മാൻഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് മന്യ. ജോക്കർ

എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് 2001-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോൾ കുടുംബസമേതം ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിലും മറ്റും നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.


ഈ കഴിഞ്ഞ ദിവസം താരത്തിന്റെ ജന്മദിനമായിരുന്നു. ഇതിനോടനുബന്ധിച്ച് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ഒക്കെയും വളരെ വലിയ സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഭർത്താവ് അമേരിക്കയിലേക്ക് പോകുന്നതിനു മുൻപേ തന്നെ രണ്ടാഴ്ച മുമ്പ് താരം തന്റെ ബെർത്ത് ഡേ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ നാനാ ഭാഷകളിലും അഭിനയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇരുപതോളം മലയാള ചിത്രങ്ങളിലും തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി 25 ഓളം സിനിമകളിൽ മന്യ വേഷങ്ങൾ കൈകാര്യം ചെയ്തു. 2008ലായിരുന്നു താരത്തിന്റെ ആദ്യവിവാഹം. സത്യാ പട്ടേൽ എന്നയാളായിരുന്നു മന്യയെ ആദ്യം വിവാഹം ചെയ്തിരുന്നത്. എങ്കിലും ആ ബന്ധം വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് വികാസ് ബാജ്പെയുമായി നടന്ന വിവാഹത്തിൽ ഒമിഷ്ക എന്ന് പേരുള്ള ഒരു കുട്ടിയാണ് ഇരുവർക്കും ഉള്ളത്.

You might also like