വിഷ്ണു ഉണ്ണികൃഷ്ണന് ഇത് സന്തോഷത്തിന്റെ രാവ്; ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പങ്കുവെച്ചു താരം

ചെറിയ വേഷങ്ങളിൽ അഭിനയിച്ച് മുൻനിര താരം എന്ന നിലയിൽ പ്രശസ്തനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. കൊച്ചുകൊച്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ചായിരുന്നു തുടക്കം എങ്കിലും തിരക്കഥാകൃത്ത് എന്ന നിലയിലേക്ക് വളർന്നതോടുകൂടിയാണ് വിഷ്ണു മറ്റുള്ളവരുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചുപറ്റുന്നത്.കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ നായകനായി എത്തിയതോടുകൂടി വിഷ്ണുവിൻറെ കരിയർ തന്നെ മാറി മറിയുകയായിരുന്നു.

പിന്നീട് നിരവധി അവസരങ്ങൾ താരത്തിനെ തേടി എത്തുകയായിരുന്നു. ബിബിൻ ജോർജ് മായി ചേർന്ന് മൂന്നോളം സിനിമകളിൽ തിരക്കഥ എഴുതുകയും അതിൽ ഒരു ചിത്രത്തിൽ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു വിഷ്ണുവിൻറെ വിവാഹം നടന്നത്. ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തിയ വിഷ്ണുവിന് വളരെ പെട്ടെന്ന് തന്നെ ഒരു ആൺ കുഞ്ഞ് ജനിക്കുകയും

ചെയ്തു. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകൻ. വിഷ്ണുവിന്റെ മകൻ ആദിയുടെ ജന്മദിന ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമാകുന്നത്. താരത്തിന്റെ മകൻറെ ഒന്നാം ജന്മദിന ആഘോഷങ്ങളുടെ ചിത്രമാണ് ഇപ്പോൾ താരം സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന താരം ഒരുപാട് പ്രയാസങ്ങളിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഒരു

താരമാണ്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ ഏറെ ആഴത്തിൽ വേരുറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഏറ്റെടുക്കുന്ന അതേ ആരാധകർ തന്നെ ഇപ്പോൾ മകൻറെ ജന്മദിനത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പക്ഷേ തൻറെ ചിത്രങ്ങളെല്ലാം മുൻപ് കാണാത്തതുകൊണ്ട് ആയിരിക്കും ഐശ്വര്യ തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചത് എന്ന് ഇതിനു മുൻപ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

You might also like