എനിക്ക് മലയാളവും ഇം​ഗ്ലീഷും മാത്രമല്ല ബം​ഗാളിയും നന്നായി വഴങ്ങും; മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന്റെ ബം​ഗാളി ഭാഷയിലെ വാക്കുകൾ വൈറൽ ആകുന്നു

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാളത്തിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത് പോലും. കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കുക ആയിരുന്നു താരം. എന്നാൽ ഇപ്പോൾ വീണ്ടും തൻറെ തിരിച്ചുവരവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ് മഞ്ജു. താരം തന്റെ രണ്ടാം തിരിച്ചുവരവിൽ കൈവെച്ചത് എല്ലാം മിന്നുന്ന പ്രകടനങ്ങൾ തന്നെയായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാംവൻ വിജയമായാണ് തിയേറ്ററു

കളിലും പ്രേക്ഷകർക്കിടയിലും നിറഞ്ഞുനിന്നത്. ഓരോ കഥാപാത്രത്തിനും വളരെ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഹൗ ഓൾഡ് ആർയു എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് തൻറെ രണ്ടാം തിരിച്ചുവരവ് മഞ്ജു രേഖപ്പെടുത്തിയത്. എങ്കിലും അതിനു മുൻപേ കല്യാൺ ജുവലറിയുടെ പരസ്യ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. എട്ടുവർഷമായി കല്യാണിന്റെബ്രാൻഡ് അംബാസഡർ ആയി

പ്രവർത്തിക്കുന്ന താരം ഇപ്പോൾ കല്യാൺ ജുവലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഉള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കല്യാണും ആയുള്ള അനുഭവവും ആത്മബന്ധവും ചറപറ ഇംഗ്ളീഷിലൂടെ പറഞ്ഞതോടൊപ്പം ബംഗാളി ഭാഷയിലുള്ള താരത്തിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതീവ മനോഹരിയായി നേവി ബ്ലൂ കളർ ഗൗണിൽ ആണ് താരം ഉദ്ഘാടനത്തിനായി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ തന്നെ

രണ്ടാം തിരിച്ചുവരവിൽ വലിയ പിന്തുണ തന്നെയാണ് മലയാളികൾക്കിടയിൽ നിന്നും ലഭിക്കുന്നത്. മഞ്ജുവിന്റെ കടന്നു വരവിനായി കാത്തിരുന്നവരെ എല്ലാവരെയും സന്തോഷിപ്പിക്കുന്നത് തന്നെയായിരുന്നു താരത്തിന്റെ രണ്ടാം തിരിച്ചുവരവ്.മഞ്ജുവിനൊപ്പം മലയാളികളും താരത്തിന്റെ രണ്ടാം തിരിച്ചു വരവ് ഒരു ആഘോഷമാക്കിയിരിക്കുകയാണ്.

You might also like