ഇംഗ്ലീഷിൽ തീപ്പൊരി ഡയലോഗ് പറഞ്ഞ് പാട്ട് പാടി മഞ്ജു. ന്യൂട്ടൺസ് ഡയലോഗ് ഹിറ്റാകുന്നു. ജാക്ക് ആൻഡ് ജിൽ ഇന്ന് തിയേറ്ററുകളിലേക്ക് | Manju Warrier Jack & Jill Press Meet

ആക്ടർ, ഡാൻസർ, പ്രൊഡ്യൂസർ, സിംഗർ എന്നീ നിലകളിലെല്ലാം മലയാളികളുടെ ഹൃദയം കവർന്ന നടി മഞ്ജു വാര്യർ, തന്റെ 17 ആം വയസിൽ സഖ്യം എന്ന മലയാള ചിത്രത്തിലൂടെ ആണ് സിനിമയിലെത്തുന്നത്. തുടർന്ന് തൂവൽ കൊട്ടാരം, സല്ലാപം, ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ, കൃഷ്ണ ഗുടിയിൽ ഒരു പ്രണയകാലത്ത് എന്ന് തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങി. നിരവധി അവാർഡുകളും താരത്തെ തേടി എത്തിയിട്ടുണ്ട്. മഞ്ജുവിന്റെ

നായികാ കഥാപാത്രത്തെ അനശ്വരമാക്കുന്ന പുതിയ ചിത്രമാണ് ഇന്ന് റിലീസിനൊരുങ്ങുന്ന ജാക്ക് ആൻഡ് ജിൽ. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. ഈ ചിത്രത്തിലെ തന്നെ കിം കിം എന്ന് തുടങ്ങുന്ന ഗാനം റിലീസിന് മുൻപ് തന്നെ ജനമനസ്സുകൾ കീഴടക്കിയിരുന്നു. മഞ്ജുവിന്റെ ശബ്ദത്തിൽ തന്നെ ആണ് ഗാനം പ്രേക്ഷകറിലേക്ക് എത്തുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്ലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്.മഞ്ജുവാര്യരെ കൂടാതെ സൗബിൻ,

കാളിദാസ് ജയറാം, രാജേഷ് ബാബു, എസ്തർ അനിൽ, ഷൈലി കൃഷ്ണൻ എന്നിവർ ഈ ചിത്രത്തിൽ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ട്രെയിലർ ഇതിനോടകംതന്നെ ഹിറ്റായി കഴിഞ്ഞിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമായി ജാക്ക് ആൻഡ് ജിൽ മാറുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വ്യത്യസ്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഈ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ടെക്നോളജിക്കൽ

ഡെവലപ്മെന്റിന്റെ പുതിയൊരു തലമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. സിനിമയോട് അനുബന്ധിച്ചുള്ള മഞ്ജുവിന്റെ ഇന്റർവ്യൂകൾ എല്ലാം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളരെ വിനീതമായി, വിവാദങ്ങളോട് പ്രതികരിക്കാതെ ആവശ്യമുള്ളതിനുമാത്രം മനോഹരമായാണ് താരം ഉത്തരം നൽകുന്നത്. ജാക്ക് ആൻഡ് ജില്ലി ന്റെ ട്രെയിലർ തുടങ്ങുന്നത് തന്നെ മഞ്ജുവിന്റെ കിടിലൻ ഇംഗ്ലീഷ് ഡയലോഗുമായാണ്. ന്യൂട്ടൻസ് ഡയലോഗ് എന്ന പേരിൽ

ഡയലോഗ് സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ റിലീസ് ആയിട്ടുണ്ട്. ഇതിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതുവരെ ചെയ്ത് പരിജയമില്ലാത്ത അയോദ്ധന മുറകളും മറ്റും പുതിയ ചിത്രത്തിനു വേണ്ടി താരം അഭ്യസിച്ചിട്ടുണ്ട്. ഒരു ഡ്യുപ്പിന്റെയും സഹായം ഇല്ലാതെയാണ് ചിത്രത്തിലെ എല്ലാ രംഗവും ചിത്രീകരിച്ചതെന്നും കൂടാതെ ഈ സിനിമയിൽ സൗബിന്റെ കഥാപാത്രം കുട്ടികൾക്ക് കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒന്നായിരിക്കും എന്നും മഞ്ജു പറയുന്നു. | Manju Warrier Jack & Jill Press Meet

You might also like