മാങ്ങ മിക്ക്സിയിൽ ഇതുപോലെ ചെയ്തു നോക്കൂ തീ പോലും കത്തിക്കണ്ട എന്തളുപ്പം.! | Mango Ice Cream At Home

Mango Ice Cream At Home : വേനൽക്കാലമായാൽ കടകളിൽ നിന്നും ഐസ്ക്രീം വാങ്ങുന്ന ശീലം മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ഐസ്ക്രീമിൽ പലതരത്തിലുള്ള ആർട്ടിഫിഷ്യൽ ചേരുവകളും ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം വീട്ടിൽ തന്നെയുള്ള പഴുത്ത മാങ്ങ ഉപയോഗിച്ച് ഐസ്ക്രീമിന്റെ അതേ രുചിയിൽ മാങ്ങ കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവത്തെ പറ്റി വിശദമായി മനസ്സിലാക്കാം.

അതിനായി ആദ്യം തന്നെ നന്നായി പഴുത്ത മൂന്നോ നാലോ മാങ്ങയെടുത്ത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിനുശേഷം ഈ മാങ്ങ ഫ്രീസറിൽ ഒരു രാത്രി മുഴുവൻ സൂക്ഷിക്കണം. ഒരു ദിവസം വെച്ച മാങ്ങയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അതിനുശേഷം കാൽ ഗ്ലാസ് പാല് ഈയൊരു പേസ്റ്റിലേക്ക് ഒഴിച്ചു കൊടുക്കണം.

അതുപോലെ മൂന്ന് ടേബിൾ സ്പൂൺ അളവിൽ മിൽക്ക് മെയ്ഡ്, മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ചെടുത്തത്, വാനില എസൻസ് അല്ലെങ്കിൽ ഏലക്ക എന്നിവ കൂടി ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.ശേഷം ഈയൊരു പേസ്റ്റ് ഒരു ഗ്ലാസ് ബൗളിലേക്ക് ഒഴിച്ചെടുത്ത് അതിന് മുകളിൽ ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കവർ ചെയ്തു കൊടുക്കുക. ഇത് കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഫ്രീസറിൽ സെറ്റ് ആകാനായി സൂക്ഷിക്കാവുന്നതാണ്.

അതിനു ശേഷം പുറത്തെടുക്കുമ്പോൾ ഐസ്ക്രീമിന്റെ അതേ ടെക്സ്ചറിൽ മാങ്ങയുടെ പൾപ്പ് ആയിട്ടുണ്ടാകും. ശേഷം ഇത് ആവശ്യാനുസരണം ബൗളുകളിൽ ആക്കി സർവ ചെയ്യാവുന്നതാണ്. യാതൊരു ആർട്ടിഫിഷ്യൽ ചേരുവകളും ചേർക്കാത്ത രുചികരമായ മാങ്കോ ഐസ്ക്രീം റെഡിയായി കഴിഞ്ഞു. കുട്ടികൾക്കെല്ലാം തീർച്ചയായും ഇത് ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like