ആ ഫോട്ടോയ്ക്ക് പിന്നിലാര്; ഫോട്ടോ കണ്ട് ഞെട്ടി കേരളം….ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും

മലയാളികളുടെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. എഴുപത് വയസ്സ് പൂർത്തി ആയിട്ടും വളരെ ചെറുപ്പ രൂപത്തിലാണ് താരത്തിൻ്റെ ശരീര പ്രകൃതി. അത് കൊണ്ട് തന്നെ താരത്തിൻ്റെ ഫോട്ടോയ്ക്ക് ഒക്കെ ധാരാളം ആരാധകരുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിൽ മാത്രമല്ല ഫോട്ടോ എടുക്കുന്നതിനും തനിക്ക് കഴിവുണ്ടെന്ന് മമ്മൂട്ടി പല പ്രാവശ്യം തെളിയിച്ചിട്ടുണ്ട്. മുൻപ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഒരു കിടിലം ഫോട്ടോ എടുത്ത് മമ്മൂട്ടി ഞെട്ടിച്ചിട്ടുണ്ട്. അതിനേക്കാൾ

ഞെട്ടലോടെയാണ് മമ്മൂക്ക എടുത്ത പുതിയ ഫോട്ടോ ആരാധകർ കണ്ടത്. ഒരു വീഡിയോ ആയിട്ടാണ് മമ്മൂട്ടി തൻ്റെ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഏകദേശം ഒരു മണിക്കൂർ മുൻപേ ഇട്ട പോസ്റ്റിന് ഒരു ലക്ഷത്തിൽ പുറത്താണ് വ്യൂസ് ഉള്ളത്. ധാരാളം സെലിബ്രിറ്റികളും പോസ്റ്റിന് താഴെ കമൻ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോഗ്രാഫിയോട് മമ്മൂട്ടിക്ക് ഉള്ള പാഷൻ സിനിമാ ലോകത്തിന് അകത്തും പുറത്തും സംസാര വിഷയമാണ്. പല രസകരമായ കമൻ്റുകളും

വീഡിയോയുടെ താഴെ വന്നിട്ടുണ്ട്. ഫോട്ടോഗ്രാഫറുടെ ഒരു സിനിമ എടുത്തൂടെ എന്നാണ് ഒരു ആരാധകൻ ചോദിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫ് ആൻഡ് ദി ഫോട്ടോഗ്രാഫർ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറൽ ആവുകയും ചെയ്തു. പല ഫാൻ പേജുകളിലും ഇപ്പോൾ വീഡിയോ ഉണ്ട്. ഒരു മണിക്കൂർ കൊണ്ട് തൻ്റെ സോഷ്യൽ മീഡിയയിൽ മമ്മൂക്കയുടെ ഈ ചിത്രം വൈറൽ

ആയി കഴിഞ്ഞിട്ടുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാത്രമല്ല താനൊരു നല്ല ഫോട്ടോഗ്രാഫർ ആണെന്ന് കൂടിയാണ് മെഗാ സ്റ്റാർ തെളിയിച്ചത്. പല പോസ്റ്റുകളിലും മമ്മൂക്കയുടെ ഫോട്ടോഗ്രാഫിക് സ്‌കിൽ നമ്മുക്ക് വ്യക്തമായി കാണാവുന്നതാണ്. സിനിമകളിലൂടെ പ്രേക്ഷക മനസ്സിലേക്ക് കയറുക മമ്മൂക്ക എന്ന മെഗാ സ്റ്റാറിൻ്റെ വേറിട്ട ഒരു കഴിവാണ് ഇതിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നത്.

You might also like