മാമ്പഴം പൾപ്പാക്കി ഒരു വർഷം സൂക്ഷിക്കാം. | Mambazham Pulp Making Idea

Whatsapp Stebin

Mambazham Pulp Making Idea : മാമ്പഴ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ കൂടുതൽ വരുന്ന മാമ്പഴം കേടു കൂടാതെ എങ്ങനെ സൂക്ഷിക്കണം എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. ഇത്തരത്തിൽ ലഭിക്കുന്ന മാമ്പഴം പൾപ്പാക്കി സൂക്ഷിക്കുകയാണെങ്കിൽ ഒരു വർഷം വരെ അത് കേടുകൂടാതെ ഉപയോഗിക്കാനായി സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി ചെത്തിയെടുക്കുക. അതിന് ശേഷം ഒരു ജാർ എടുത്ത് അതിലേക്ക് മാങ്ങ ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് ഈ ഒരു മാംഗോ പൾപ്പ് ഒഴിച്ചു കൊടുക്കാവുന്നതാണ്. മാംഗോ പൾപ്പ് പാനിന്റെ അടിയിൽ പിടിക്കാതിരിക്കാനായി കൈ വിടാതെ ഇളക്കി കൊടുക്കണം. പൾപ്പ് നല്ലതുപോലെ കുറുകി

ഒന്ന് വറ്റി വരുമ്പോൾ അതിലേക്ക് രണ്ട് നാരങ്ങയുടെ നീര് കൂടി ചേർത്തു കൊടുക്കാം. ഇവിടെ പ്രിസർവേറ്റീവ് ആയാണ് നാരങ്ങയുടെ നീര് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പൾപ്പ് കേടാകാതിരിക്കാൻ മറ്റ് ഇൻഗ്രീഡിയൻസ് ഒന്നും ചേർക്കേണ്ടി വരുന്നില്ല.ശേഷം ഇത് ഒന്നുകൂടി ചൂടാക്കി സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.പൾപ്പിന്റെ ചൂട് മാറിക്കഴിഞ്ഞാൽ അത് ഒരു ജാറിലേക്ക് ഒഴിച്ച് നല്ലതുപോലെ എയർ ടൈറ്റ് ആയി സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ

സൂക്ഷിച്ച് വയ്ക്കുന്ന മാംഗോ പൾപ്പ് പിന്നീട് ജ്യൂസ് ഉണ്ടാക്കുന്നതിനും, പായസത്തിനും എല്ലാം ഉപയോഗിക്കാവുന്നതാണ്. ഒരു വർഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. മാമ്പഴം ഒന്നിച്ച് പഴുക്കുമ്പോൾ അത് സൂക്ഷിച്ച് വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അവ പെട്ടെന്ന് കേടായി പോവുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
You might also like