മല്ലിയില ഇനിമുതൽ ഇങ്ങനെയൊന്നു സൂക്ഷിച്ചു നോക്കൂ;എപ്പോൾ നോക്കിയാലും ഫ്രഷ് ആയി തന്നെ.!! | Malliyila Storage Idea Malayalam
Malliyila Storage Idea Malayalam : നമ്മുടെയെല്ലാം അടുക്കളകളിൽ മിക്കപ്പോഴും,വാങ്ങി കുറച്ചു ദിവസം കൊണ്ട് തന്നെ കേടായി പോകാറുള്ള ഒന്നായിരിക്കും മല്ലിയില. പലപ്പോഴും ഒരു കറിക്ക് വേണ്ടി കൊണ്ടു വരുന്ന മല്ലിയില പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരു മാസം വരെ മല്ലിയില യാതൊരു കേടും കൂടാതെ ഫ്രഷ് ആയി തന്നെ ഇരിക്കാനായി പരീക്ഷിക്കാവുന്ന ഒരു കിടിലൻ ഐഡിയ മനസ്സിലാക്കാം.
ആദ്യം മല്ലിയിലയുടെ മണ്ണുള്ള ഭാഗമെല്ലാം നല്ലതു പോലെ കട്ട് ചെയ്ത് കളയുക. ശേഷം നല്ലതു പോലെ വായ് വട്ടമുള്ള ഒരു ഗ്ലാസ് ജാർ / കുപ്പി എടുത്ത് മല്ലിയില തലകീഴായി ഇല വരുന്ന ഭാഗം താഴേക്ക് ആക്കി കുപ്പിയിലേക്ക് നിറച്ചു കൊടുക്കുക.
അതിനു ശേഷം കുപ്പിയുടെ അടപ്പ് എടുത്ത് അതിനു മുകളിൽ ഒരു ചെറിയ ഗ്ലാസിൽ മുക്കാൽ ഭാഗം ഐസ് വാട്ടർ നിറച്ച് കൊടുക്കണം. ചെടിയുടെ തണ്ട് മുഴുവനായും കൂട്ടി പിടിച്ചാണ് വെള്ളത്തിലേക്ക് മുക്കി വയ്ക്കേണ്ടത്.
ശേഷം, ഇല നിറച്ച കുപ്പി അടപ്പിന്റെ ഭാഗത്തേക്ക് കൊണ്ടു പോയി നല്ലതു പോലെ ടൈറ്റായി അടയ്ക്കുക. ഇപ്പോൾ മല്ലിയിലയുടെ തണ്ട് നല്ലതു പോലെ വെള്ളത്തിൽ മുങ്ങി ഇരിക്കുന്നതായി കാണാം. ഇങ്ങിനെ ചെയ്താൽ എത്ര ദിവസം വേണമെങ്കിലും മല്ലിയില കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. മാത്രമല്ല ആവശ്യമുള്ള സമയത്ത് കുപ്പി തുറന്ന് ഇല എടുത്ത് പഴയതു
പോലെ അടച്ചുവ യ്ക്കുകയും ആവാം. കറികളിലും മറ്റും ഉപയോഗിക്കാനായി ഇടയ്ക്കിടയ്ക്ക് മല്ലിയില വാങ്ങുന്നത് ഒഴിവാക്കാനായി ഈ ഒരു സൂത്രം പരീക്ഷിച്ചു നോക്കാവുന്നതാണ്. വായ് വട്ടമുള്ള ജാറ് ഇല്ലെങ്കിൽ അതിന് അനുയോജ്യമായ രീതിയിൽ മറ്റ് കുപ്പികളിലും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. അതുപോലെ എടുക്കുന്ന ഗ്ലാസിന്റെ വട്ടം എത്ര വേണം എന്നതും നിങ്ങൾക്ക് ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്താവുന്നതാണ്.