കുറുമ്പ് കാട്ടിയും കരഞ്ഞും ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി, കുഞ്ഞനുജത്തിയെ കയ്യിലെടുത്ത് മീനാക്ഷി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു

താര ദമ്പതികളായ ദിലീപിന്റെയും കാവ്യാമാധവന്റെയും ഇളയ മകളാണ് മഹാലക്ഷ്മി. മൂത്ത മകൾ മീനക്ഷിക്കൊപ്പം തന്നെ ഇളയമകളായ മാമാട്ടി എന്ന് വീട്ടിൽ വിളിക്കുന്ന മഹാലക്ഷ്മിക്കും ഇപ്പോഴേ നിരവധി ആരാധകരാണുള്ളത്. ദിലീപിന്റെ സിനിമകൾ പോലെ തന്നെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ താൽപര്യമാണുള്ളത്. വിജയ ദശ്മിയോടനുബന്ധിച്ച് ദിവസങ്ങൾക്കു മുൻപ് അമ്പലത്തിൽ എത്തിയ താര കുടുംബത്തിന്റെ

ചിത്രങ്ങൾ പുറത്തു വന്നിരുന്നു. അമ്പലത്തിൽ വെച്ച് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചിരിക്കുകയാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മാമാട്ടി. താര കുടുംബത്തിന്റെ അമ്പലത്തിൽ നിന്നുള്ള ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തും കഴിഞ്ഞു. ഇപ്പോഴിതാ അച്ഛന്റെ തോളിൽ കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അക്ഷരങ്ങൾ കുറയ്ക്കുമ്പോൾ പരിഭവത്തോടെ നിൽകുന്ന

മാമാട്ടിയെയും ചിത്രത്തിൽ കാണാം. അമ്പലത്തിൽ നിന്നുള്ള കാവ്യയുടെയും ദിലീപിന്റെയും മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കുടുംബമാണ് നടൻ ദിലീപിന്റെത്. സമൂഹമാധ്യമങ്ങളിൽ താരകുടുംബം അത്ര സജീവമല്ലെങ്കിലും ക്ഷണ നേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകർക്കിടയിൽ

വൈറലാകുന്നത്. ദിലീപിനും കാവ്യമാധവനും ഒപ്പം തന്നെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഏറെ ചർച്ചകൾക്കൊടുവിലായിരുന്നു ദീലീപും കാവ്യാ മാധവനും ഒന്നിച്ചത്. പിന്നീട് മലയാളി പ്രേക്ഷകർ ഏറെ കാണാൻ ആഗ്രഹിച്ച മുഖമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെത്. 2018 ഒക്ടോബർ 19ന് ആയിരുന്നു മഹാലക്ഷ്മിയുടെ ജനനം. ആരാധകർ ഏറെ കാത്തിരുന്ന കുഞ്ഞ് താരം ഇപ്പോൾ സോഷ്യൽ മീഡിയായിലെ കുട്ടി സെലിബ്രറ്റിയാണ്.

You might also like