അപൂർവ്വ സംഗമങ്ങൾക്ക് സാക്ഷ്യം വഹിച്ച് സി കേരളം… താരസുന്ദരിമാർ ഒന്നിച്ച് വേദിയിൽ അണിനിരന്നപ്പോൾ സന്തോഷം താങ്ങാനാവാതെ ആരാധകർ …

മലയാളത്തിലെ പഴയകാല നടിമാരോട് ഒരു പ്രത്യേക സ്നേഹം തന്നെയാണ് ഇന്നും ആരാധകർക്ക് ഉള്ളത്. അത് ഇപ്പോഴത്തെ യുവതലമുറയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ലന്ന് വീട്ടിലെ മുത്തശ്ശിമാർ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. അത്തരത്തിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളാണ് മഞ്ജുവാര്യരും ശോഭനയും. വളരെ ചെറുപ്പ കാലം തൊട്ടേ സിനിമയിൽ സജീവമായ ഇരുവരും അഭിനയരംഗത്ത് ഇപ്പോഴുമുണ്ട്. നീണ്ട ഇടവേളക്ക് ശേഷം സിനിമയിൽ

സജീവമായി മഞ്ജു വാര്യർ തിരിച്ചെത്തിയെങ്കിലും ശോഭന ഇപ്പോഴും അത്ര സജീവമായിട്ടില്ല. അഭിനയത്തിനൊപ്പം നൃത്തത്തിലും തിളങ്ങിയ ഇരുവരും ഒരുപാട് പ്രശ്നങ്ങളെ അതിജീവിച്ച് കടന്നുവന്നവരാണ്. ആരാധകരുടെ പ്രിയ താരങ്ങൾ സിനിമയിൽ അധികം ഒന്നിച്ച് അഭിനയിച്ചിട്ടില്ല എങ്കിലും ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് എത്തുന്ന ഒരു ഷോയിൽ വരുന്ന വിശേഷങ്ങൾ ആണ് പുറത്തുവരുന്നത്.സീ കേരളത്തിൽ സംപ്രേക്ഷണം

ചെയ്യുന്ന മധുരം ശോഭനം എന്ന ഷോയിൽ ആണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. ഡിസംബർ 26ന് സംപ്രേക്ഷണം തുടങ്ങുന്ന പരിപാടിക്ക് ഇപ്പോഴേ ആരാധകരേറെയാണ്. എനിക്കെപ്പോഴും മാസ്മരികമായി തോന്നുന്ന ഒരു താരം തന്നെയാണ് ശോഭന എന്ന് മഞ്ജു വാര്യർ പറയുന്നു ഷോയുടെ ട്രെയിലർ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. അതുപോലെ തന്നെ മുൻപ് ശോഭന നൽകിയ ഒരു അഭിമുഖത്തിൽ ഇടയിൽ പ്രിയപ്പെട്ട അഭിനേതാവ്

ആരാണെന്ന് ചോദിച്ചപ്പോൾ ഒരുപാട് പേരെ ഇഷ്ടമാണെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജുവാര്യരെ ആണെന്നാണ് അന്ന് ശോഭന പറഞ്ഞത്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ ശോഭന പതിനാലാമത്തെ വയസ്സിലാണ് നായികയാവുന്നത്. പതിനഞ്ചാം വയസ്സിൽ നായകയായി എത്തിയ താരമാണ് മഞ്ജുവാര്യർ. പുത്തൻ മേക്കോവറിൽ എത്തിയ മഞ്ജുവാര്യരുടെ തിരിച്ചുവരവ് ആരാധകർ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. ഇരുവരുംപങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

You might also like