നടൻ ലുക്മാൻ വിവാഹിതനാവുന്നു ; വധു ആരാണെന്നറിയേണ്ടേ.!!

ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് ഛായാഗ്രഹകനായും, ശേഷം ഹാസ്യ നടനായും, സ്വഭാവ നടനായും, നായക നടനായുമെല്ലാം വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ലുക്ക്‌മാൻ. ഇപ്പോൾ ലുക്ക്‌മാൻ, തന്റെ വ്യക്തി ജീവിതത്തിലെ ഒരു സന്തോഷം ആരാധകാരുമായി പങ്കുവെച്ചിരിക്കുകയാണ്.

ഈ മാസം 20 ന് (ഞായർ) നടൻ ലുക്ക്‌മാൻ വിവാഹിതനാവുകയാണ്. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരിൽ വെച്ചാണ് വിവാഹ ചടങ്ങുകളും വിവാഹാനന്തര സൽക്കാര പരിപാടികളും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സപ്തമശ്രീ തസ്‌ക്കര, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കെഎൽ പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് കാലുറപ്പിച്ച നടൻ,

സുഡാനി ഫ്രം നൈജീരിയ, ഉണ്ട, തമാശ, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തന്റെ അഭിനയ മികവ് പുറത്തെടുത്തത്. ചുരുളി, അജഗജാന്തരം, അനുഗ്രഹീതൻ ആന്റണി, നോ മാൻസ്‌ ലാൻഡ്‌ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് 2021-ൽ ലുക്മാൻ വേഷമിട്ടത്. 2016- ൽ പുറത്തിറങ്ങിയ ‘ഫ്രം ഫ്രീടൗൺ’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായ ലുക്മാൻ,

2019-ൽ പുറത്തിറങ്ങിയ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ആസിഫ് അലി ചിത്രത്തിൽ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ജാക്ക്സൺ ബസാർ യൂത്ത്, സൗദി വെള്ളക്ക തുടങ്ങി നിരവധി ചിത്തങ്ങളാണ് ലുക്മാന്റെതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഒടുവിൽ റിലീസ് ചെയ്ത സിനിമ.

You might also like