മീര ജാസ്മിനും ജയറാമും ലൊക്കേഷനിൽ…പുതിയ ചിത്രത്തിന്റെ വീഡിയോ വൈറൽ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നായികാസൗന്ദര്യമാണ് മീര ജാസ്മിൻ. വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ തന്നെയാണ് മീരയുടെ തിരിച്ചുവരവ്. തിരിച്ചുവരവിൽ ജയറാമിന്റെ നായികയാകുന്നതിന്റെ സന്തോഷവും താരത്തിനുണ്ട്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ നടൻ ജയറാം പങ്കുവെച്ച ഒരു ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ക്യമറയിലേക്ക്

നോക്കിയിരിക്കുന്ന ജയാറാമിനെയും മീരയെയും വിഡിയോയിൽ കാണാം. ഒപ്പം സത്യൻ അന്തിക്കാടുമുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്ന ക്യാപ്‌ഷനോടെയാണ് ജയറാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അന്നും ഇന്നും മീര ഒരേപോലെ തന്നെയെന്ന് ആരാധകർ വീഡിയോയ്ക്ക് താഴെ കമ്മന്റ് ചെയ്യുന്നുണ്ട്. പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ പെട്ടെന്നായിരുന്നു ജയറാമിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായി മാറിയത്. സൂത്രധാരൻ എന്ന മലയാളചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മലയാള

സിനിമയിലേക്കെത്തുന്നത്. മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരവും ദേശീയ പുരസ്കാ രവുമെല്ലാം നേടിയ മീര വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ സത്യൻ അന്തിക്കാട് സിനിമകളിലൂടെ കുടുംബപ്രേക്ഷകരെ തന്നോടടുപ്പിച്ച നടിയാണ് മീര ജാസ്മിൻ. സിനിമയുടെ പേര് പോലെ തന്നെ സത്യൻ അന്തിക്കാടും മീര ജാസ്മിനും ഒന്നിക്കുമ്പോൾ പ്രത്യേകമായൊരു രസതന്ത്രം സംഭവിക്കാറുമുണ്ട്. അത്തരത്തിൽ പുതിയൊരു

വിസ്മയത്തിനായാണ് ഇപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പ്. സോഷ്യൽ മീഡിയയിൽ എന്നും മീര ജാസ്മിന്റെ വാർത്തകൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. വിവാഹത്തിന് ശേഷം എന്നാണ് താരം സിനിമയിലേക്ക് മടങ്ങി വരുന്നതെന്ന ചോദ്യം പലപ്പോഴായി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിരുന്നു. ഇതിനു മുന്നേ മീര പുതിയ സിനിമയിൽ വിജയദശമി ദിനത്തിൽ ജോയിൻ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

You might also like