‘ലച്ചു ചേച്ചി സുഖമായിരിക്കുന്നു!’ ഇൻസ്റ്റാ ലൈവിൽ ലച്ചുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ശിവാനി;

മലയാള ടെലിവിഷൻ രംഗത്ത് തരംഗമായി മാറിയ സീരിയൽ ആണ് ഉപ്പും മുളകും. കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത സീരിയലിലെ താരങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സീരിയൽ ഇടയ്ക്കുവെച്ച് നിർത്തി ഇരുന്നെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറ്. സീരിയലിലെ കഥാപാത്രങ്ങളായി തന്നെയാണ് ആരാധകരുടെ മനസ്സിൽ ഇപ്പോഴും ഇവരുള്ളത്. ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെയും അദ്ദേഹത്തിന്റെ ഭാര്യ നീലിമ ബാലചന്ദ്രൻ തമ്പി എന്ന നീലുവിന്റെയും അവരുടെ മക്കളായ ലച്ചു, വിഷ്ണു, ശിവാനി,

കേശു, പാറു എന്നിവരിലൂടെ വളരെ സരസമായി കഥ പറഞ്ഞുപോകുന്ന കുടുംബ സീരിയൽ ആണ് ഉപ്പും മുളകും. റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും സീരിയൽ സംപ്രേഷണം ചെയ്തിരുന്ന ചാനൽ താൽക്കാലികമായി സീരിയൽ നിർത്തിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. ഫ്ലവേഴ്സ് ടിവിയിൽ ആയിരുന്നു സീരിയൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത ലഭിച്ചിരിക്കുന്നു സീരിയൽ സി കേരളം ഏറ്റെടുത്തു. ഇതോടെ ഷൂട്ടിങ് പുനരാരംഭിച്ചു ഇരിക്കുകയാണ്. താരങ്ങളുടെ ലൈവ് വീഡിയോകളും ഷൂട്ടിങ് ക്ലിപ്പുകളുമെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിത്താരം ശിവാനിയും ഇൻസ്റ്റഗ്രാം ലൈവുമായി എത്തിയിരിക്കുകയാണ്. ലൈവിൽ ആരാധകരിൽ ഏറിയപങ്കും അന്വേഷിച്ചത് ലച്ചുവിനെക്കുറിച്ചുള്ള വിശേഷമായിരുന്നു. കഴിഞ്ഞമാസം ആണ് ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹിയുടെ അമ്മ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടത്. അവിചാരിതമായി എത്തിയ ദുരന്തത്തിൽ ഏറെ തകർന്നുപോയിരുന്നു താരം. ലച്ചുവിന്റെ വിശേഷങ്ങൾ ചോദിച്ചവർക്ക് ശിവാനി നൽകിയ മറുപടി ഇങ്ങനെയായിരുന്നു ” ലച്ചു ചേച്ചി സുഖമായിരിക്കുന്നു. എല്ലാം ഒക്കെയായി വരുന്നു. ഷൂട്ടിന് വരുമ്പോൾ ചേച്ചിയെ കാണാറുണ്ട്.’

ലച്ചുവിന്റെ വാക്കുകൾ ഏറെ ആശ്വാസത്തോടെ ആണ് ആരാധകർ ഏറ്റെടുത്തത്.
മുടിയൻ ചേട്ടൻ എറണാകുളത്ത് ആണെന്നും ചേട്ടനെ കാണാത്തതുകൊണ്ടാണ് ഒരുമിച്ചുള്ള ഡാൻസ് റീലുകൾ ഇപ്പോൾ ഇടാത്തത് എന്നും ശിവാനി പറഞ്ഞു. ഷൂട്ടിന് വരുമ്പോൾ കേശുവിനെ കാണാറുണ്ടെന്നും കേശുവും വിഷ്ണു ചേട്ടനുമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബ്രദേഴ്സ് എന്നും ശിവാനി പറഞ്ഞു. ഉപ്പും മുളകും സീരിയൽ സി ടി വി യിൽ ആണ് സംരക്ഷണം ചെയ്യുക എന്നും എല്ലാവരും കാണണമന്നു. ശിവാനി പറഞ്ഞു. നിരവധി ആരാധകരാണ് ലൈവ് ശിവാനിയെ കാണാനെത്തിയത്.

You might also like