ലിബിൻ്റെ കണ്ണിലെ കൃഷ്ണമണികൾ; ഭാര്യയുടെയും മകൻ്റെയും ഫോട്ടോ പങ്ക് വെച്ച് ഗായകൻ

മിനി സ്ക്രീനിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ് റിയാലിറ്റി ഷോകൾ. വിവിധ ടെലിവിഷൻ മീഡിയകളിലായി ധാരാളം റിയാലിറ്റി ഷോകൾ ഉണ്ട്. അത്തരത്തിൽ ജനശ്രദ്ധ നേടിയ ഒരു പരിപാടിയാണ് മലയാളത്തിലെ സ രി ഗ മ പ. ലിബിൻ സ്കറിയ ആണ് സ രി ഗ മ പ യുടെ വിജയി. ജനങ്ങളെ തൻ്റെ സ്വര മാധുര്യം കൊണ്ട് കയ്യിലെടുക്കുന്ന ലിബിന്റെ എല്ലാ വിശേഷങ്ങളും അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. അൽഫോൻസ് തെരേസ എന്ന അഡ്വക്കറ്റ് ആണ്

ലിബിൻ്റെ ജീവിത പങ്കാളി. ഇവരുടെ വിവാഹവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൂടാതെ ഇരുവർക്കും ഇപ്പോൾ ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെയും അമ്മയുടെയും ചിത്രം തൻ്റെ ഇൻസ്റ്റാഗ്രാം വഴി ലിബിൻ ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്. തെരേസയുടെ തോളിൽ കിടന്നുറങ്ങുന്ന മകൻ്റെ ഫോട്ടോയാണ് ലിബിൻ പോസ്റ്റ് ചെയ്തത്. ഈ മനസ്സ് നിറഞ്ഞ ചിരിക്ക് വലിയൊരു യാത്രയുടെ കഥ പറയാനുണ്ട് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം

പോസ്റ്റ് ചെയ്തത്. വെറും മണിക്കൂറുകൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഈ ഫോട്ടോ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ധാരാളം സെലിബ്രിറ്റികളും ഫോട്ടോയ്ക്ക് കമൻ്റ് ചെയ്തിട്ടുണ്ട്. സ രി ഗ മ പ എന്ന ഷോയിലൂടെ പെട്ടന്ന് ജന ശ്രദ്ധ നേടിയ വ്യക്തിയാണ് ലിബിൻ. വിജയി ആവുന്നതിന് മുന്നേ തന്നെ ലിബിന് ആരാധകർ ധാരാളമുണ്ടായിരുന്നു. ഗായകൻ്റെ പേരിൽ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫാൻസ് പേജും ഉണ്ടായിരുന്നു.

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെതിതിരുന്ന ഈ പ്രോഗ്രാമിൽ അഭിനയതാവായ ജീവ ജോസഫാണ് അങ്കർ. എസ്സേൽ വിഷൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രൊഡ്യൂസ് ചെയ്യുന്ന പ്രോഗ്രാമിന് ഗംഭീര പ്രേക്ഷക പിന്തുണ ആണ്. 2019 ഏപ്രിൽ ആറിന് ലോഞ്ച് ചെയ്ത പ്രോഗ്രാം, കൊവിഡ് തടസങ്ങൾ കാരണം 2020 ഓഗസ്റ്റ് പതിനഞ്ചിനാണ് അവസാനിക്കാൻ സാധിച്ചത്.

You might also like