ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോറ് കുറച്ചു ബാക്കി ഇല്ലെ 😍😍 വേഗം ഇങ്ങനെ ചെയ്തു നോക്കൂ 👌🏻😋അടിപൊളി സ്വദിൽ ഒരു പുതിയ വിഭവം

ഉച്ചയ്ക്ക് ഉണ്ടാക്കുന്ന ചോറ് എപ്പോഴും കുറച്ചു ബാക്കി വരാറുണ്ട് അല്ലേ? അങ്ങനെ ചോറും ബാക്കി വന്നിട്ടുണ്ടെങ്കിൽ ആ ചോറുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം, ഈ വിഭവം തയ്യാറാക്കാൻ ആയിട്ട് ആകെ വേണ്ടത് പത്ത് മിനിറ്റാണ് ഇതിനായിട്ട് അധികം ഇൻഗ്രീഡിയൻസ് ആവശ്യമില്ല എന്നാൽ ഈ സൂത്രം അറിഞ്ഞാൽ ചോറ് ഒരിക്കലും ഇനി കളയില്ല. എത്ര ചോറ് ബാക്കി വന്നാലും ഇനി
ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ് അതുപോലെ

തന്നെ ഊണ് കഴിച്ചു കഴിഞ്ഞിട്ട് ഒരു മധുരം വേണം എന്നുള്ളവർക്ക് ഇതുപോലൊരു വിഭവം ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. ഇത് തയ്യാറാക്കാനായി നന്നായി വേവിച്ചെടുത്തിട്ടുള്ള ചോറും, പാലും, മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒന്ന് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഒത്തിരി കുഴഞ്ഞു പോകേണ്ട ആവശ്യമില്ല തരി തരിയായി തന്നെ ഇത് അരച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച്, അതിലേക്ക് കപ്പലണ്ടി ചേർത്ത് നന്നായി വറുത്തെടുക്കുക.

വറുത്തതിനുശേഷം ഇത് മാറ്റി വയ്ക്കുക, പാലും അരച്ചെടുത്തിട്ടുള്ള ചോറും കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായി തിളപ്പിച്ച് യോജിപ്പിക്കാം, അതിലേക്ക് പഞ്ചസാരയും, കുറച്ചു നെയ്യും, കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ച് കുറുകി വരണം പഞ്ചസാരയുടെയും, ചോറിന്റെയും, നെയ്യുടെയും ഒക്കെ ഒന്ന് ആയിക്കഴിയുമ്പോൾ ശരിക്കും നമ്മൾ കഴിക്കുന്ന പാൽപ്പായസത്തിന്റെ അതേ സ്വാദ്കിട്ടും ഇത്രയും ആയിക്കഴിഞ്ഞാൽ നെയ്യിൽ വറുത്ത അണ്ടി പരിപ്പും, മുന്തിരി ഒക്കെ ചേർക്കാവുന്നതാണ് പക്ഷേ ഈ ഒരു പായസത്തിന് എപ്പോഴും വറുത്തെടുത്തിട്ടുള്ള കപ്പലണ്ടി ഒരു പ്രത്യേക ടേസ്റ്റ് ആണ്.

ഇതിന്റെ ഒപ്പം തന്നെ ഏലക്കാപ്പൊടിയും ചേർത്ത് കൊടുത്ത് വേണം തിളപ്പിക്കാൻ.ഇത്രയുമായി കഴിഞ്ഞാൽ ഇത് മാറ്റിവയ്ക്കാവുന്നതാണ് നെയ്യും പാലും പഞ്ചസാരയും ഏലക്ക പൊടിയും ചോറും ഒക്കെ കൂടി ചേർന്ന് വളരെ രുചികരമായ ഒരു പായസം ആണിത് ചോറ് ബാക്കി വന്നുകഴിഞ്ഞാൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്ന വിധം വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Moms daily.

You might also like