“ഇനിയും എത്രയോ അവസരങ്ങൾക്കായി കാത്തുനിൽക്കുമ്പോഴാണ് ഈ യാത്ര” ലാൽജോസിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ.!!

മലയാള സിനിമാ ലോകത്തെ സിനിമാ പ്രേമികളെയും ടെലിവിഷൻ പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിച്ച കലാകാരനായ കോട്ടയം പ്രദീപിന്റെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെ ആയിരുന്നു നാം ശ്രവിച്ചിരുന്നത്. ഇന്നലെവരെ നമ്മോടൊപ്പം ഉണ്ടായിരുന്ന താരം ഇന്ന് നമ്മോടൊപ്പമില്ല എന്ന തിരിച്ചറിവ് സിനിമാലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു. 2000 കാലഘട്ടം മുതൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ താരം നിരവധി

പ്രമുഖരോടൊപ്പം നിരവധി കഥാപാത്രങ്ങളിലായി എത്തിപ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഒരു ഹാസ്യ കലാകാരനാണ്. മലയാള സിനിമയ്ക്ക് പുറമേ ഒരു തെലുങ്ക്, തമിഴ് സിനിമയിലും താരം തന്റെ അഭിനയ മുദ്ര പതിപ്പിച്ചിരുന്നു. മലയാള സിനിമയിൽ തന്നെ മലയാളികൾ ഒരിക്കലും മറക്കാത്ത ചില സ്വതസിദ്ധമായ ഡയലോഗുകളാൽ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാനും പ്രദീപിന് സാധിച്ചിരുന്നു. മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ആറാട്ടിലും ശ്രദ്ധേയമായൊരു കഥാപാത്രം താരം അവതരിപ്പിക്കുന്നുണ്ട്. സംവിധായകനായ ലാൽജോസ് തന്റെ ഫേസ്ബുക്കിലൂടെ

പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നാല്പത്തിയൊന്നാം വയസ്സിൽ തന്റെ കൂടെ ഒരു സിനിമയ്ക്കായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ സരസമായ സംസാരവും ശൈലിയും താൻ നേരിട്ട് അനുഭവിച്ചതായിരുന്നു എന്ന് ലാൽ ജോസ് പറയുന്നുണ്ട്. മാത്രമല്ല ഏതൊരു രംഗവും സംവിധായകന്റെ മനസ്സിൽ ഉള്ളത് പോലെ തന്നെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് പ്രദീപിന് ഉണ്ടായിരുന്നു

എന്നും ലാൽ ജോസ് ഓർത്തെടുക്കുന്നുണ്ട്. ലാൽജോസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ: നല്ല നടനായിരുന്നു.നാൽപ്പത്തിയൊന്നിൽ ഒരു വേഷം ചെയ്യാനെത്തിയപ്പോൾ പ്രദീപിന്റെ രസികത്വം നേരിട്ട് അനുഭവിച്ചതാണ്. തന്നിൽ നിന്ന് പ്രേക്ഷകനും സംവിധായകനും പ്രതീക്ഷിക്കുന്നതെന്തോ അത് അളവ് തൂക്കം തെറ്റാതെ ഒറ്റടേക്കിൽ തരുന്ന അപൂർവ്വ സിദ്ധി.. ഇനിയും എത്രയോ അവസരങ്ങൾ കാത്ത് നിൽക്കുമ്പോഴാണ് ഈ യാത്ര !പ്രിയ സുഹൃത്തേ, ആദരാഞ്ജലികൾ. ലാൽ ജോസിന്റെ ഈ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രാർത്ഥനകളുമായും ആദരാഞ്ജലികളുമായും എത്തുന്നത്.

You might also like