ലാലേട്ടനും സുചിചേച്ചിക്കും പ്രിത്വിരാജിന്റെ വീട്ടിൽ വിരുന്ന്‌

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണമ് ഏതാനും ദിവസങ്ങൾക്ക് മുന്പാണ് പൂർത്തിയായത്. ഷൂട്ടിങ്ങിന്റെ തിരക്കും എല്ലാം കഴിഞ്ഞിട്ടുള്ള ഒരു പാക്കപ്പ് ചിത്രം പ്രിത്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലൂസിഫറിന് ശേഷം പ്രിത്വി സംവിധാനം ചെയ്‌യുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് പൃഥ്വി ലാലേട്ടനും സുചിച്ചേച്ചിക്കും വീട്ടിൽ ഒരുക്കിയ വിരുന്ന്‌ ആണ്. സുപ്രിയയും പ്രിത്വിയും അതിന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർ‍മ്മാണം നിര്‍വഹിക്കുന്നത്.

You might also like